മ​സ്ക​റ്റ് വി​ജ്ഞാ​നോ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
Wednesday, November 15, 2017 11:56 AM IST
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​നോ​ത്സ​വ​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം. ഇ​ന്ത്യ​ൻ സ്കൂ​ൾ ഡാ​ർ​സൈ​റ്റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി എ​ണ്ണൂ​റി​ലേ​റെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത് ഇ​ന്ത്യ​ൻ സ്കൂ​ൾ ഡാ​ർ​സൈ​റ്റി​ൽ നി​ന്നാ​ണ്. പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും ദേ​ശാ​ഭി​മാ​നി അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റു​മാ​യ എ.​വി അ​നി​ൽ കു​മാ​റാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. ഏ​റെ ഉ​ത്സാ​ഹ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

ഒ​മാ​നി​ലെ പ്ര​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ​യോ​ടും സാ​ഹി​ത്യ​ത്തോ​ടും അ​ഭി​രു​ചി വ​ർ​ദ്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​തി​ന​ഞ്ചാം ത​വ​ണ​യാ​ണ് കേ​ര​ള വി​ഭാ​ഗം വി​ജ്ഞാ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​ഇ.​എ​ൻ. കു​ഞ്ഞു​മു​ഹ​മ്മ​ദ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​വും, സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു പ്ര​വാ​സ ലോ​ക​ത്ത് കേ​ര​ള വി​ഭാ​ഗ​മു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്കു​ന്നു​വെ​ന്നു കെ​ഇ​എ​ൻ പ​റ​ഞ്ഞു.

സീ​നി​യ​ർ ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ആ​റു ടീ​മു​ക​ൾ വീ​ത​മാ​ണ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. ക​ല, സാ​ഹി​ത്യം, രാ​ഷ്ട്രീ​യം, കാ​യി​കം, ആ​നു​കാ​ലി​കം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി മു​പ്പ​ത്താ​റ് ചോ​ദ്യ​ങ്ങ​ൾ വീ​ത​മാ​ണ് ഓ​രോ ടീ​മി​നു​മു​ള്ള​ത്. കാ​ണി​ക​ളി​ലും ആ​വേ​ശം വി​ത​ച്ച മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗു​ബ്ര​യി​ലെ പ​വി​ത്ര നാ​യ​ർ, ഭാ​വീ​ഷ് എ​സ് നാ​യ​ർ, രേ​ഷ്മ രാ​ജ്മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​നാ​യി​രു​ന്നു ഒ​ന്നാം സ​മ്മാ​നം. ഇ​ന്ത്യ​ൻ സ്കൂ​ൾ ഡാ​ർ​സൈ​റ്റി​ലെ മൊ​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, ജീ​വ​ൻ പൌ​ലോ​സ്, വി​ദ്യാ യൂ​സ​ഫ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തും ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​റ്റി​ലെ​ത​ന്നെ ലാ​വ​ണ്യാ രാ​ജ​ൻ, ഗോ​പി​കാ ബാ​ബു, പ​വി​ത്രാ.​പി.​എ​സ് എ​ന്നി​വ​ർ മു​ന്നാം സ്ഥാ​ന​ത്തും എ​ത്തി. സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത് ഇ​ന്ത്യ​ൻ സ്കൂ​ൾ ഗു​ബ്ര​യി​ലെ ത​ന്നെ ല​ക്ഷ്മി സ​ജീ​വ്, മാ​ള​വി​ക ശി​വ​പ്ര​സാ​ദ്, വൈ​ഷ്ണ​വ് സാ​ബു നാ​യ​ർ എ​ന്നി​വ​രാ​ണ്. ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​റ്റി​ലെ ഗോ​കു​ൽ കൃ​ഷ്ണ മ​നോ​ജ്, ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, അ​ശ്വി​ൻ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തും ഇ​ന്ത്യ​ൻ സ്കൂ​ൾ ഗു​ബ്ര​യി​ലെ നി​ര​ഞ്ജ​ൻ ജി​തീ​ഷ്, സി​ദ്ധാ​ർ​ഥ് സ​ജീ​വ്, സി​ദ്ധാ​ർ​ഥ്.​എ​സ്. സ​ജീ​വ്, എ​ന്നി​വ​ർ മു​ന്നം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കേ​ര​ള വി​ഭാ​ഗം ക​ണ്‍​വീ​ന​ർ കെ.​ര​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യും കേ​ര​ള വി​ഭാ​ഗം സ്ഥാ​പ​ക ക​ണ്‍​വീ​ന​റു​മാ​യ പി.​എം.​ജാ​ബി​ർ, കേ​ര​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് എ.​വി.​അ​നി​ൽ കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം