കെഎസ്എ അം​ഗ​ന കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, November 15, 2017 11:58 AM IST
റി​യാ​ദ്: ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹ്യ രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് കെഎസ്എ അം​ഗ​ന സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഷി​ഫ അ​ൽ​ജ​സീ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​എ​ലി​സ​ബ​ത്ത് സാം​സ​ണ്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ക്കീ​ല വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും റി​യാ​ദി​ലെ കു​ടും​ബി​നി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​നും കെഎസ്എ
അം​ഗ​ന നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഡോ. ​എ​ലി​സ​ബ​ത്ത് അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും മ​ത​സം​ഘ​ട​ന​യു​ടെ​യോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടേ​യോ വാ​ലാ​യി നി​ൽ​ക്കാ​തെ തി​ക​ച്ചും സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​ഘ​ട​ന മു​ന്നേ​റു​മെ​ന്നും റി​യാ​ദി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കെഎസ്എ
അം​ഗ​ന പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ഡോ. ​എ​ലി​സ​ബ​ത്ത് പ​റ​ഞ്ഞു.

കു​ടും​ബ ബ​ജ​റ്റും പ്ര​വാ​സി കു​ടും​ബി​നി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​അ​ബ്ദു​ൽ​സ​ലാം ക്ലാ​സ് എ​ടു​ത്തു.വ​ഴി തെ​റ്റു​ന്ന കൗ​മാ​രം എ​ന്ന വി​ഷ​യ​ത്തി​ൽ പ്രി​ൻ​സ​സ് നൂ​റ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​ഹ​സീ​ന ഫു​ആ​ദ് സം​സാ​രി​ച്ചു. കു​ട്ടി​ക​ളു​മാ​യി തി​ക​ഞ്ഞ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​വാ​ൻ മാ​താ​പി​താ​ക്ക​ൾ സ​മ​യം ക​ണ്ടെ​ത്ത​ണം. പു​തി​യ കാ​ല​ത്തി​ന്‍റെ തി​രി​ച്ച​റി​വു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​ധാ​ന​അ​ദ്ധ്യാ​പി​ക മൈൂ​മൂ​ന അ​ബ്ബാ​സ് ക്ലാ​സെ​ടു​ത്തു.

ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ പ്ര​വാ​സി കു​ടും​ബി​നി​ക​ൾ​ക്ക് പാ​കം ചെ​യ്യാ​വു​ന്ന വി​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ സ​ഹ്റ പാ​ച​ക​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. പ​ത്മി​നി യു. ​നാ​യ​ർ, ഹ​ഫ്സ ഹം​സ, റ​ജീ​ന നി​യാ​സ്, ന​ദീ​റ ശം​ഷു​ദ്ദീ​ൻ, ക​മ​ർ​ബാ​നു മു​ഹ​മ്മ​ദ്, ഷ​ഫീ​ന ബ​ദ​ർ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. നൃ​ത്താ​ധ്യാ​പി​ക ബി​ന്ദു​സാ​ബു ചി​ട്ട​പ്പെ​ടു​ത്തി ല​ക്ഷ്മി, വി​ഷ്ണു പ്രി​യ, ശ്രി​യ ന​ന്പ്യാ​ർ, ഗോ​പി​ക കോ​പ​കു​മാ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് സ​ദ​സി​ന് ന​വ്യാ​നു​ഭ​വ​മാ​യി. റ​ജീ​ന നി​യാ​സ്, മി​ൻ​ഷ അ​ൻ​സാ​ർ, ഷ​ഹാ​ന അ​ൻ​സാ​ർ എ​ന്നി​വ​ർ ഗാ​നാ​ലാ​പ​നം ന​ട​ത്തി. ഡോ. ​എ​ലി​സ​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശ​ഭ​ക്തി​ഗാ​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ