ഐസിഎഫ് സർട്ടിഫിക്കറ്റ് വിതരണം നടത്തി
Sunday, November 19, 2017 1:39 AM IST
ജിദ്ദ: ഹജ്ജ് വെൽഫയർ ഫോറത്തിന്‍റെ കൂടെ വളണ്ടിയർ സേവനത്തിന് പോയ ഐസിഎഫ് പ്രവർത്തകർക്കുള്ള സ്വീകരണവും സർട്ടിഫിക്കറ്റ് വിതരണം നടത്തി. ശറഫിയ്യ മർഹബയിൽ നടന്ന പരിപാടിയിൽ സൈദു കൂമണ്ണ അധ്യക്ഷത വഹിച്ചു. മുസ്തഫ സഅദി ക്ലാരി ഉദ്ഘാടനവും ഇബ്രാഹിം സഖാഫി നരിക്കുനി സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഐസിഎഫ് ജിദ്ദ ജനറൽ സെക്രട്ടറി അബ്ദുഖാദർ മാസ്റ്റർ ആശംസാ പ്രസംഗം നടത്തി. ശരീഫ് അമാനി പ്രാർത്ഥന നടത്തി. പരിപാടിയിൽ വളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. അബ്ദുറബ്ബ് ചെമ്മാട് സ്വാഗതവും ഹനീഫ കാസർഗോഡ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസ്തഫ കെ.ടി പെരുവല്ലൂർ