കെജെപിഎസ് ദശവർഷാഘോഷം സമാപിച്ചു
Monday, November 20, 2017 10:16 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾ മലയാളത്തിന്‍റെ പ്രമുഖ നടനും രാജ്യസഭാംഗവുമായ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അലക്സ് മാത്യു സംഘടനയുടെ പ്രവർത്തനങ്ങൾ സദസിനു പരിചയപ്പെടുത്തി. ദശ വർഷാഘോഷ സ്മരണിക കണ്‍വീനർ പ്രമീൾ പ്രഭാകരനിൽ നിന്നും ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി സിബി ഏറ്റുവാങ്ങി എൻഎസ്എച്ച് ഫിനാൻസ് മാനേജർ മനോജ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ സെന്‍റർ സ്കൂൾ പ്രിൻസിപ്പലും ഇന്ത്യൻ പ്രസിഡന്‍റിന്‍റെ മികച്ച അധ്യപികയ്ക്കുള്ള അവാർഡും നേടിയ ഡോ. ശാന്ത മറിയ ജയിംസ്, ഈ വർഷത്തെ പ്രസിഡന്‍റിന്‍റെ അവാർഡു നേടിയ ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, കൂടുതൽ നാളുകൾ ഒരേ സ്കൂളിൽ പ്രധാന അധ്യാപികയായി സേവനമനുഷ്ട്ടിക്കുന്ന യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സുസൻ റോയ്, ഇന്ത്യാ ഇന്‍റർനാഷണൽ സ്കൂൾ ഡറക്ടറും മുതിർന്ന പത്രപ്രവർത്തകനുമായ മലയിൽ മൂസക്കോയ, പ്രമുഖ വ്യവസായി ആർ.സി. സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്‍റ് എസ്.എ. ലബ്ബ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവ തൊഴിൽ സംരംഭകനും കോഓപ്പറേറ് 360 സിഇഒ യുമായ വരുണ്‍ ചന്ദ്രൻ രക്ഷധികരികളായ ജോയ് ജോണ്‍ തുരുത്തിക്കര, ജയിംസ് പൂയപ്പള്ളി അഡ്വ. തോമസ് പണിക്കർ, ജനറൽ കണ്‍വീനർ സലിംരാജ്, ജോയിന്‍റ് ട്രഷറർ തന്പി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

വേലുത്തന്പി ദളവയെക്കുറിച്ചുള്ള ഡോക്കുമെന്‍ററിയുടെ പ്രഥമ പ്രദർശനവും പൊലിക നാടൻ പട്ടുകൂട്ടം അവതരിപ്പിച്ച തുടിതാളം, കൈലാസ് നൃത്ത കലാലയത്തിലെ സൈലേഷ് ടീം അവതരിപ്പിച്ച നൃത്തങ്ങൾ, പ്രസിദ്ധ സംഗീത സംവിധായകൻ എസ്. ജയനും പിന്നണിഗായിക സിന്ധു രമേഷ് എന്നിവർ അവതരിപ്പിച്ച ഗാനമേളയും പരിപാടികൾക്ക് മാറ്റുകൂട്ടി. രാവിലെ വിവിധ ഇന്ത്യൻ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ മോട്ടിവേഷൻ ടോക് പുതിയോരനുഭവമായി.

പരിപാടികൾക്ക് ജേക്കബ് തോമസ്, ജോർജ് വൈരമെണ്‍, ബിജു ജോർജ്, അലക്സാണ്ടർ വൈദ്യൻ, സതീഷ് ജി. നായർ, അൻസാർ കുളത്തുപ്പുഴ, വർഗീസ് വൈദ്യൻ, ലാജി ജേക്കബ്, അലക്സ് കുട്ടി, ഷഹിദ് ലബ്ബ, റെജി മത്തായി, അനൂപ് ലാൽ, ടിജോ മാത്യു, നിയാസ്, ശ്രീജിത്ത് മനേഷ് നായർ, വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്തം നൽകി

റിപ്പോർട്ട്: സലിം കോട്ടയിൽ