യുഎഇ എക്സ്ചേഞ്ച് വിന്‍റർ പ്രമോഷന് തുടക്കം
Tuesday, November 21, 2017 6:31 AM IST
അബുദാബി : ആഗോള പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്‍റെ വിന്‍റർ പ്രമോഷന് തുടക്കമായി. നവംബർ 17നു തുടങ്ങിയ പ്രമോഷൻ 45 ദിവസം നീണ്ടു നിൽക്കും. രാജ്യത്തെ 150 തോളം വരുന്ന യുഎഇ എക്സ്ചേഞ്ച് ശാഖകൾ വഴി നടത്തുന്ന വിദേശ വിനിമയം, ബിൽ പേയ്മെന്‍റ് തുടങ്ങി എല്ലാ സേവനങ്ങളും വിന്‍റർ പ്രമോഷനിൽ ഉൾപെടും. പുതുതായി ആരംഭിച്ച ഓണ്‍ലൈൻ മണി ട്രാൻസ്ഫർ സേവനം വഴിയും സമ്മാനാർഹരാകാൻ അവസരമുണ്ട്.

ദിവസേന നറുക്കെടുപ്പിലൂടെ 10,000 ദിർഹം സമ്മാനമായി നേടുന്ന വിജയിയെ യുഎഇ എക്സ്ചേഞ്ച് ഫേസ്ബുക്ക് പേജിലൂടെ അറിയിക്കും.

കഴിഞ്ഞ വർഷം തുടങ്ങിയ വിന്‍റർ പ്രമോഷൻ ഈ വർഷവും അവതരിപ്പിക്കുന്പോൾ ദിവസേനയുള്ള കാഷ് പ്രൈസുമാണ് ഇടപാടുകാരെ കാത്തിരിക്കുന്നതെന്ന് യുഎഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുൾ കരീം ആൽ കയ്യിദ് പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള