ജുബൈലിൽ മാവൂരോത്സവം 24 ന്
Tuesday, November 21, 2017 9:12 AM IST
ജുബൈൽ: മാവൂർ ഏരിയ പ്രവാസി സംഘം (MAPS) ദമാം മൂന്നാം വാർഷികം ന്ധമാവൂരോത്സവം 2017’ എന്ന പേരിൽ നവംബർ 24 ന് (വെള്ളി) ജുബൈൽ എസ്ടി സി ബീച്ച് ക്യാന്പിൽ നടക്കും. രാവിലെ എട്ടിന് മാപ്സ് പ്രസിഡന്‍റ് വളപ്പിൽ മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. തുടർന്നു കുടുംബിനികളുടെ പാചക മത്സരവും കിഴക്കൻ പ്രവിശ്യയിലെ വ്യത്യസ്ത ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഫുട്ബോൾ, വോളിബോൾ മത്സരവും കുട്ടികളുടെയും കുടുംബിനികളുടെയും കലാ കായിക മത്സരങ്ങളും നടക്കും.

ഉച്ചകഴിഞ്ഞ് ബദർ ഹോസ്പിറ്റലിന്‍റെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാന്പും ക്വിസ് മത്സരവും സൗദിയിലെ വിവിധ പ്രവിശ്യ കളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് കന്പവലി മത്സരവും വിവിധ കായിക മത്സരങ്ങളും നടക്കും.

വൈകുന്നേരം ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. കരീം മാവൂർ നയിക്കുന്ന ഗാനമേളയോടെ പരിപാടികൾ സമാപിക്കും. ജുബൈലിൽ നടന്ന പ്രോഗ്രാം കമ്മിറ്റി യോഗം അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി. മുഹമ്മദ് മാസ്റ്റർ വളപ്പിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി മാവൂർ, ബഷീർ ബാബു കൂളിമാട്, നാസർ പി.എം, ഉസ്മാൻ തത്തൂർ, കോയ ജൂബാര, സഹൽ സലിം, ഷമീർ വേള്ളലശേരി, ജൈസൽ പി.എം, നൗഫൽ, അജ്മൽ, ഉവൈസ്, നൗഷാദ് മോട്ട, നൗഷാദ് പി.എം, സുബൈർ ആയംകുളം എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം