ആർഎസ് സി ബുക്ക് ടെസ്റ്റ് 2017: പുസ്തകം പ്രകാശനം ചെയ്തു
Tuesday, November 21, 2017 9:14 AM IST
ജുബൈൽ: ഗൾഫിൽ ആർഎസ്സി നടത്തുന്ന വിജ്ഞാന പരീക്ഷ ബുക്ക് ടെസ്റ്റ് 2017 നുള്ള പുസ്തകം മുഹമ്മദ് (സ്വ) " ദ ലാസ്റ്റ് പ്രോഫറ്റ്’ അഞ്ചാമത് എഡിഷൻ പ്രമുഖ സാഹിത്യകാരൻ പി.ജെ.ജെ ആന്‍റണി ജുബൈലിൽ പ്രകാശനം ചെയ്തു. പ്രവാചക ജീവിതത്തെ അധികരിച്ച് റിസാല സ്റ്റഡി സർക്കിൾ ഗൾഫിലുടനീളം നടത്തുന്ന പത്താമത് ബുക് ടെസ്റ്റാണിത്. ഈ വർഷം അമേരിക്കൻ എഴുത്തുകാരനായ ഇമാം വഹബി ഇസ്മായിൽ രചിച്ച മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന പുസ്തകത്തിന്‍റെ മലയാള വിവർത്തനമാണ് ബുക് ടെസ്റ്റിന് ആസ്പദിക്കുന്നത്. എ.പി. കുഞ്ഞാമുവാണ് വിവർത്തകൻ.

അമേരിക്കൻ പൗരനായ ഹസൻ മകൾ ഫാത്തിമക്ക് പറഞ്ഞുകൊടുത്ത പ്രവാചക കഥകളാണ് മുഹമ്മദ് (സ്വ)ദ ലാസ്റ്റ് പ്രൊഫറ്റ്.

ജനറൽ, സ്റ്റുഡന്‍റസ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് ഇപ്രാവശ്യം മലയാളം, ഇംഗ്ലീഷ് എന്ന രണ്ടു കാറ്റഗറിയിൽ രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക. മലയാളം വിഭാഗത്തിൽ പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവർക്കും പങ്കെടുക്കാം. Know The Prophet (PBUP): Feel The Wonder എന്ന പുസ്തകമാണ് വിദ്യാർഥികൾക്കായി ഇംഗ്ലീഷിൽ തയാറാക്കിയിരിക്കുന്നത്.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഡിസംബർ ഒന്പതിനകം ഓണ്‍ലൈനിൽ ഉത്തരങ്ങൾ രേഖപ്പെടുത്തണം. ജനറൽ വിഭാഗത്തിൽ 15 ലധികം മാർക്ക് നേടന്നവരും സ്റ്റുഡന്‍റ്സ് വിഭാഗത്തിൽ 12 ലധികം മാർക്ക് നേടുന്നവരും രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യരാകും. ഡിസംബർ 15 നാണു രണ്ടാം ഘട്ട പരീക്ഷ. ബുക്ക് ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിനും പുസ്തകങ്ങൾ നിബന്ധനയോടെ ഓണ്‍ലൈനിൽ വായിക്കുന്നതിനും www.rsconline.org എന്ന വെബ് സൈറ്റ് സന്ദർശിക്കാം.

നാഷണൽ ബുക്ക് ടെസ്റ്റ് ചീഫ് ഷഫീഖ് ജൗഹരിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സൗദി ഈസ്റ്റിൽ ബുക്ക്ടെസ്റ്റ് കോഓർഡിനേഷൻ നടത്തുന്നത്. 0537731786, 0550117935, 0501942732 എന്നീ നന്പറുകളിലും ബന്ധപ്പെടാം.

പ്രകാശന ചടങ്ങിൽ റിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗണ്‍സിൽ സ്റ്റുഡൻസ് കണ്‍വീനർ നൗഫൽ ചിറയിൽ, അൻസാർ കൊട്ടുകാട്, ഹാരിസ് സഖാഫി, അഫ്സൽ നീലഗിരി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം