ദുബായിൽ പൊന്നാനി സംഗമം 24 ന്
Tuesday, November 21, 2017 9:16 AM IST
ദുബായ്: പൊന്നാനി സിറ്റി വെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന പൊന്നാനി സംഗമം നവംബർ 24 ന് (വെള്ളി) നടക്കും. സബീൽ പാർക്കിൽ ഉച്ചകഴിഞ്ഞ് ഒന്നു മുതലാണ് ചടങ്ങുകൾ.

പാചക മത്സരം, മലയാള ഭാഷാ പ്രാഗൽഭ്യം, ബോളിംഗ്, ഗോൾ, കുളംകര, പുഷ്അപ്പ്, വടംവലി, തീറ്റമത്സരം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും സംഗമത്തിന്‍റെ ഭാഗമായിരിക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം ചെയർമാൻ അനീഷ്, ജനറൽ കണ്‍വീനർ സന്ദീപ് കൃഷ്ണ, പ്രോഗ്രാം കണ്‍വീനർ സുനീർ, ഫുഡ് വിഭാഗം കണ്‍വീനർ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

വിവരങ്ങൾക്ക്: 0554596450.