അബുദാബി പോലീസ് ജനറൽ ഡയറക്ടറേറ്റിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്
Wednesday, November 22, 2017 1:36 PM IST
അബുദാബി: ലോകത്തിലെ ഏറ്റവും വിപുലമായ സൈബർ സുരക്ഷാ പാഠം ഒരുക്കിയതിന് അബുദാബി പോലീസ് ജനറൽ ഡയറക്ടറേറ്റിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്. യുവാക്കളും ഇന്‍റർനെറ്റ് സുരക്ഷിതത്വവും’ എന്ന ശീർഷകത്തിൽ 30 വയസിൽ താഴെയുള്ള അയ്യായിരത്തോളം യുവാക്കളെ അണിനിരത്തിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.

അബുദാബി സെന്‍റർ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എഡ്യൂക്കേഷൻ ട്രെയിനിംഗ്, എമിറേറ്റ്സ് യൂത്ത് കൗണ്‍സിൽ എന്നിവയുമായി സഹകരിച്ച് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിലാണ് സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

യുഎഇ യുവജനക്ഷേമ സഹമന്ത്രി ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയി, അബുദാബി പോലീസ് കമാൻഡർ ഇൻചീഫ് മുഹമ്മദ് ഖൽഫാൻ അൽ റുമൈത്തി, സെന്‍റർ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ എഡ്യൂക്കേഷൻ ടെയിനിംഗ് ഡയറക്ടർ ജനറൽ മുബാറക് സയിദ് അൽ ഷംസി, ടിആർഎ ഡയറക്ടർ ജനറൽ ഹുമൈദ് ഒബൈദ് അൽ മസ്റൂയി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള