മലർവാടി ബാലോത്സവത്തിന് ആവേശകരമായ പരിസമാപ്തി
Monday, December 4, 2017 12:08 PM IST
അൽകോബാർ: ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം കുട്ടികൾക്കായി സംഘടിപ്പിച്ച ബാലോൽസവം 2017ന് ആവേശകരമായ പരിസമാപ്തി. രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെ നടന്ന മൽസരങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികൾ മാറ്റുരച്ചു.

മാർച്ച് പാസ്റ്റോടെ ആരംഭിച്ച മേളയുടെ ഉദ്ഘാടനം സയിദ് ഹമദാനി ഉദ്ഘാടനം ചെയ്തു. മലർവാടി ഖോബാർ മേഖലാ പ്രസിഡന്‍റ് അബ്ദുൽറൗഫ്, തനിമ ഖോബാർ സോണ്‍ പ്രസിഡന്‍റ് മുജീബ്റഹ്മാൻ, സെക്രട്ടറി ആസിഫ് കക്കോടി, അക്റബിയ ഖുർആനിക് മദ്രസ പ്രിൻസിപ്പൽ പി.എം. അലിയാർ, സ്പോർട്ടിവോ അക്കാദമി കോച്ച് സന്തോഷ് കൊല്ലം എന്നിവർ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.

കിഡ്സ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ, ടീൻസ് വിഭാഗങ്ങളിലായി ചിത്രരചന, പിരമിഡ്, ബിസ്കറ്റ് കാച്ചിംഗ്, സാക്റൈസ്, റോപ്പ് വാക്ക്, പേപ്പർ വാക്ക്, ക്രോസ് ദ ബ്രിഡ്ജ്, ഷൂട്ടൗട്ട്, ബാൾ ത്രോ, സ്ട്രോ പിക്കിംഗ്, ബാസ്റ്റക്ക് ബാൾ ത്രോ, മെമ്മറി ടെസ്റ്റ്, ക്വിസ് കോർണർ, ഒറിഗാമി, എയിമിംഗ് തുടങ്ങി മുപ്പതോളം ഇനങ്ങൾ ഇൻഡോർ ഒൗട്ട്ഡോർ മത്സരങ്ങളായി അരങ്ങേറി. കുട്ടികളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുട്ടികൾ തന്നെ സ്വയം കളികൾ തെരഞ്ഞെടുത്ത് വിജയികളാവുന്ന രീതിയിലാണ് സംഘാടകർ മത്സരം സജ്ജീകരിച്ചത്. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ലമണ്‍ സ്പൂണ്‍, കന്പവലി, മ്യൂസിക് ബാൾ എന്നീ മൽസരങ്ങൾ അരങ്ങേറി.

രക്ഷിതാക്കൾക്കായി ബാലൻസിംഗ് പേരന്‍റിംഗ്’ എന്ന വിഷയത്തിൽ മനശാസ്ത്ര വിദഗ്ധ അനീസ മൊയ്തു ക്ലാസെടുത്തു. റഷീദ് ഉമർ ക്വിസ് മത്സരം നടത്തി. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ മുഖ്യാഥിതിയായിരുന്ന ഇറാം ഗ്രൂപ്പ് സിഇഒ അബ്ദുൽറസാഖ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർവോത·ുഖമായ വളർച്ചയ്ക്ക് ഉതകുന്നതാണ് മലർവാടി സംഘടിച്ച ബാലോത്സവമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന ട്രോഫിയും ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഓവറോൾ ട്രോഫിയും നൽകി.

മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. തനിമ കേന്ദ്രകമ്മിറ്റിയംഗം കെ.എം. ബഷീർ, കേന്ദ്രകമ്മിറ്റി സെക്രട്ടറി എൻ. ഉമർ ഫാറൂഖ്, ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമാം ഭരണസമിയംഗം റഷീദ് ഉമർ, ഖുർആനിക് മദ്രസ പിടിഎ പ്രസിഡന്‍റ് മുഹമ്മദ് ബഷീർ, നൂറുദ്ദീൻ എറണാകുളം, അബ്ദുൽ കരീം ആലുവ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് റഫീഖ്, നജീബ് അരഞ്ഞിക്കൽ, നിസാർ, മുഹമ്മദ് ഫൈസൽ, അഷ്റഫ് ആക്കോട്, അബ്ദുള്ള മാസ്റ്റർ, ഷമീർ വണ്ടൂർ, ഇല്യാസ്, റഷീദ് രണ്ടത്താണി, അബ്ദുൽ ഗഫൂർ, അബ്ദുൽ ഹമീദ്, ഫാജിഷ ഇല്യാസ്, ലിസ ഹാഷിം, ഹുസ്ന ഹൈദരലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം