അമേരിക്കൻ മലയാളി കുവൈറ്റ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു
കുവൈത്ത്: ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ കഴിഞ്ഞശേഷം ന്യൂയോർക്കിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ അമേരിക്കൻ മലയാളി കുവൈറ്റ് എയർപോർട്ടിലെ ട്രാൻസിറ്റിൽ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു. ന്യൂയോർക്കിൽ പ്രവാസി മലയാളിയായ കൊല്ലം കഴുതുരുട്ടി എടപ്പാളയം സ്വദേശി ജോസഫ് ബസേലിയോസ് ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുവൈത്ത് എയർപോർട്ടിൽ നിന്നും കേരളത്തിലേക്കുള്ള ഫ്ളൈറ്റിന്‍റെ ട്രാൻസിറ്റിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ ബഹളം വച്ചപ്പോൾ സഹയാത്രികരും എയർപോർട്ട് അധികൃതരും ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ മക്കളെ കാണാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു അന്ത്യം.

അന്നമ്മയെ എയർപോർട്ട് അധികൃതർ പിന്നീട് ഹോട്ടൽ ക്രൗണ്‍ പ്ലാസയിലേക്ക് മാറ്റി. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ