ആ​ഗോ​ള ഇ​സ്ലാ​മി​ക സ​മ്മേ​ള​നം മ​ദീ​ന​യി​ൽ; ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ വി​ശി​ഷ്ടാ​തി​ഥി
Monday, December 11, 2017 11:10 AM IST
കോ​ഴി​ക്കോ​ട്: സൗ​ദി സ​ർ​ക്കാ​രി​നു കീ​ഴി​ൽ മ​ദീ​ന ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​ൻ​സ് നാ​ഇ​ഫ് ബി​ൻ അ​ബ്ദു​ൾ അ​സീ​സ് ആ​ലു സു​ഉൗ​ദ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള ഇ​സ്ലാ​മി​ക സ​മ്മേ​ള​ന​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​വാ​ൻ ഇ​ൻ​ഡോ അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​രി​നു ക്ഷ​ണം. വി​വി​ധ വി​ജ്ഞാ​ന ശാ​ഖ​ക​ളി​ലും സേ​വ​ന​മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ലോ​ക വ്യ​ക്തി​ത്വ​ങ്ങ​ളെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ ഇ​തി​ന​കം പ​തി​ന​ഞ്ചോ​ളം രാ​ജ്യ​ങ്ങ​ളി​ലാ​യി വി​വി​ധ അ​ന്ത​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ളി​ലും സെ​മി​നാ​റു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ക​യും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നേ​ര​ത്തെ മു​സ്ലീം വേ​ൾ​ഡ് ലീ​ഗ് മ​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള ഇ​സ്ലാ​മി​ക സ​മ്മേ​ള​ന​ത്തി​ൽ ര​ണ്ടു​ത​വ​ണ​യും സൗ​ദി മു​ൻ​ഭ​ര​ണാ​ധി​കാ​രി അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥാ​പി​ക്ക​പ്പെ​ട്ട ഇ​ന്‍റ​ർ​ഫെ​യ്ത്ത് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ലും റി​യാ​ദി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഇ​സ്ലാ​മി​ക സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ള്ള മ​ട​വൂ​ർ ഇ​താ​ദ്യ​മാ​യാ​ണ് പ്രി​ൻ​സ് നാ​ഇ​ഫ്ബി​ൻ അ​ബ്ദു​ൾ അ​സീ​സ് ആ​ലു​സു​ഉൗ​ദ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്.

13നു ​ബു​ധ​നാ​ഴ്ച മ​ദീ​ന​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​മാ​രും ഗ​വ​ർ​ണ​ർ​മാ​രും ഹ​റം ഇ​മാ​മു​മാ​രും ഉ​ന്ന​ത പ​ണ്ഡി​ത​സം​ഭാം​ഗ​ങ്ങ​ളും രാ​ജ​കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. മ​ധ്യ പൗ​ര​സ്ത്യ ദേ​ശ​ങ്ങ​ളി​ലെ പു​തി​യ സം​ഭ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​സ​മ്മേ​ള​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മ​ട​വൂ​ർ ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടും.