ആ​ൽ​ഫ്ര​ഡ് സി​ൽ​വ​സ്റ്റ​ർ അ​ന്ത​രി​ച്ചു
Monday, December 11, 2017 11:12 AM IST
അ​ൽ​ഐ​ൻ: മൂ​ന്നു പ​തി​റ്റാ​ണ്ട് യു​എ​ഇ ജീ​വി​ത​ത്തി​ന്‍റെ​യും, ​നാ​ടി​ന്‍റെ രാ​ഷ്ട്ര​മീ​മാം​സ​യു​ടേ​യും ഭാ​ഗ​മാ​യി​രു​ന്ന ആ​ൽ​ഫ്ര​ഡ് സി​ൽ​വ​സ്റ്റ​ർ(82) ടൊറൊന്റോവില്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ചു. യു​എ​ഇ രാ​ഷ്ട്ര​പി​താ​വാ​യ ഷെ​യ്ക്ക് സാ​യ്ദി​ന്‍റെ ഓ​ഫീ​സി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ന്ത​രി​ച്ച ആ​ൽ​ഫ്ര​ഡ്. ഷെ​യ്ക്ക് സാ​യ്ദ് സ്വ​ന്തം ക​യ്യൊ​പ്പു ചാ​ർ​ത്തി​യ നി​യ​മ​ന ഉ​ത്ത​ര​വു സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ആ​ൽ​ഫ്ര​ഡ് 1965ൽ ​കൊ​ട്ടാ​ര​ത്തി​ലെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​റ​ബി ഭാ​ഷ​യി​ൽ ഒ​ന്നാ​മ​ൻ എ​ന്ന​ർ​ത്ഥ​മു​ള്ള 'അ​വ്വ​ൽ'എ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. അ​ബു​ദാ​ബി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ഉ​ദ്യോ​ഗ​നി​യ​മ​നം നേ​ടി, ഒ​ന്നാം ന​ന്പ​ർ ലേ​ബ​ർ കാ​ർ​ഡി​നു​ട​മ​യാ​യ​തു​കൊ​ണ്ടാ​ണ്അ​ങ്ങ​നെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ആ​ൽ​ഫ്ര​ഡ് 1964ലാ​ണ് യു​എ​ഇയിൽ​ എ​ത്തി​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും, ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​ന​വും ഉ​ന്ന​ത സ്ഥാ​ന​ത്തെ​ത്തു​ന്ന​തി​ന് ആ​ൽ​ഫ്ര​ഡി​ന് സ​ഹാ​യ​മാ​യി. അ​ബു​ദാ​ബി​യി​ൽ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ആ​ൽ​ഫ്ര​ഡി​ന്‍റെ വീ​ടാ​ണ് അ​നൗ​ദ്യോ​ഗി​ക ഇ​ൻ​ഡ്യ​ൻ എം​ബ​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ൻ​ഡ്യ​ൻ പൗ​രന്മാ​ർ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​തെ​യും, സേ​വ​ന​ങ്ങ​ളേ​യും മാ​നി​ച്ചു വി​വി​ധ സ​ർ​ക്കാ​രു​ക​ളും, സം​ഘ​ട​ന​ക​ളും അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.. 2014 ലെ ​യു​എ​ഇ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ അ​ന്ന​ത്തെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ റ്റി.​പി. സീ​താ​റാം പ്ര​ത്യേ​ക വി​രു​ന്നൊ​രു​ക്കി ആ​ൽ​ഫ്ര​ഡി​നെ ആ​ദ​രി​ച്ചി​രു​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് പോ​പ്പി​ന്‍റെ ഉ​ന്ന​ത ബ​ഹു​മ​തി​യും ആ​ൽ​ഫ്ര​ഡി​നെ തേ​ടി​യെ​ത്തി.

യു​എ​ഇ​യു​ടെ പി​റ​വി​യും, ത്വ​രി​ത വ​ള​ർ​ച്ച​യും, ഉ​ന്ന​തി​യി​ലേ​ക്കു​ള്ള കു​തി​പ്പും മു​ഖാ​മു​ഖം ക​ണ്ട വ്യ​ക്തി​യാ​യി​രു​ന്നു ആ​ൽ​ഫ്ര​ഡ്. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പി​താ​വു​മാ​യി ഉൗ​ഷ്മ​ള ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ആ​ൽ​ഫ്ര​ഡ് സ്നേ​ഹ​ധ​ന്യ​മാ​യ ആ ​ഓ​ർ​മ്മ​ക​ൾ നി​ധി​പോ​ലെ മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ആ​ൽ​ഫ്ര​ഡ്, കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ന​ഡ​യി​ലു​ള്ള ടൊ​റോ​ൻ​ടൊ​യി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​ര​വെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.