കു​വൈ​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു
Tuesday, December 12, 2017 10:52 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റു. മ​ന്ത്രി​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ​ബാ​ഹ് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു ക​ത്ത് കൈ​മാ​റി.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ഖ് നാ​സ​ർ സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​സ​ബാ​ഹ് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കി​യ​തി​ന് പു​റ​മെ വ​നി​ത പ്രാ​തി​നി​ധ്യ​വും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ വ​ർ​ധി​ച്ചു. വി​വ​ധ ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ൽ കു​റ്റ​വി​ചാ​ര​ണ ഭീ​ഷ​ണി നേ​രി​ട്ട മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള, ജ​മാ​ൽ അ​ൽ ഹ​ർ​ബി, അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​ത​വ്വ, ഇ​സ്ലാം അ​ൽ മ​ർ​സൂ​ഖ്, മു​ഹ​മ്മ​ദ് ഫാ​രി​സ് എ​ന്നി​വ​രെ മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി നി​ർ​ത്തി.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി​രു​ന്ന ശൈ​ഖ് മു​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹി​ന് പു​തി​യ സ​ർ​ക്കാ​രി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കാ​തി​രു​ന്ന​ത് അ​വ​രി​ലും ആ​ശ്ച​ര്യ​മു​ണ്ടാ​ക്കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ബ​യാ​ൻ പാ​ല​സി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​ർ​ക്കാ​രി​നെ ന​യി​ക്കാ​നു​ള്ള ചു​മ​ത​ല ഏ​ൽ​പ്പി​ക്കു​ക​വ​ഴി ത​ന്നോ​ടു​ള്ള വി​ശ്വാ​സ്യ​ത വീ​ണ്ടും ആ​വ​ർ​ത്തി​ച്ച അ​മീ​റി​ന് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ​യും രാ​ജ്യ​നി​വാ​സി​ക​ളു​ടെ​യും ഗു​ണ​ത്തി​നു​വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പു​തി​യ മ​ന്ത്രി​സ​ഭ​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു.

മ​ന്ത്രി​മാ​രും അ​വ​രു​ടെ വ​കു​പ്പു​ക​ളും

ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് : പ്ര​ധാ​ന​മ​ന്ത്രി
ശൈ​ഖ് നാ​സ​ർ സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് : ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​രോ​ധം
ശൈ​ഖ് ഖാ​ലി​ദ് അ​ൽ ജ​ർ​റാ​ഹ് അ​ൽ സ​ബാ​ഹ് : ഉ​പ​പ്ര​ധാ​ന​മ​ന്ത്രി , ആ​ഭ്യ​ന്ത​രം
ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് : ഉ​പ​പ്ര​ധാ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യം
അ​ന​സ് അ​ൽ സാ​ലി​ഹ് : ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ,മ​ന്ത്രി​സ​ഭാ​കാ​ര്യം
നാ​യി​ഫ് അ​ൽ ഹ​ജ്റൂ​ഫ് : ധ​ന​കാ​ര്യം
ഹി​ന്ദ് അ​സ്സ​ബീ​ഹ് : തൊ​ഴി​ൽ , സാ​മൂ​ഹി​ക ക്ഷേ​മം, സാ​ന്പ​ത്തി​കം
ഹു​സ്സാം അ​ബ്ദു​ള്ള അ​ൽ റൂ​മി : പൊ​തു​മ​രാ​മ​ത്ത് , മു​ൻ​സി​പ്പ​ൽ
ആ​ദി​ൽ മു​സാ​ഇ​ദ അ​ൽ ഖ​റാ​ഫി : പാ​ർ​ലി​മെ​ന്‍റ്കാ​ര്യം
ഫ​ഹ​ദ് മു​ഹ​മ്മ​ദ് അ​ൽ അ​ഫാ​നി : ഒൗ​ഖാ​ഫ് , നീ​തി​ന്യാ​യം
ഖാ​ലി​ദ് അ​ൽ റൌ​ദാ​ൻ : വാ​ണി​ജ്യം , യു​വ​ജ​ന​കാ​ര്യം
മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ ജ​ബ്റി : വാ​ർ​ത്താ​വി​നി​മ​യം
ഡോ:​ബാ​സി​ൽ ഹ​മൂ​ദ് ഹ​മ​ദ് അ​ൽ സ​ബാ​ഹ് : ആ​രോ​ഗ്യം
ബ​കീ​ത് ശി​ബീ​ബ് അ​ൽ റ​ഷീ​ദി : ഓ​യി​ൽ , ജ​ലം, വൈ​ദ്യു​തി
ജി​നാ​ൻ മു​ഹ​സി​ൻ റ​മ​ദാ​ൻ : പാ​ർ​പ്പി​ടം , സേ​വ​ന​കാ​ര്യം
ഹ​മീ​ദ് മു​ഹ​മ്മ​ദ് അ​ൽ കാ​സ്മി : വി​ദ്യാ​ഭ്യാ​സം

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ