പൊ​തു പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Tuesday, December 12, 2017 11:41 AM IST
കു​വൈ​ത്ത്: പെ​രു​ന്പ​റ​ന്പ് മൂ​ടാ​ൽ കു​വൈ​ത്ത് കൂ​ട്ടാ​യ്മ നാ​ട്ടി​ലെ പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. പൊ​തു പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന പെ​രു​ന്പ​റ​ന്പ് മൂ​ടാ​ലി​ലെ പ​തി​ന​ഞ്ച് യു​വാ​ക്ക​ളെ​യാ​ണ് കൂ​ട്ടാ​യ്മ മൊ​മെന്‍റോ ന​ൽ​കി ആ​ദ​രി​ച്ച​ത്. സ്ഥ​ലം സ​യ്യി​ദ് ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ മൊ​മെ​ന്‍റോ കൈ​മാ​റി. എ​സ്കെ​ക​ഐ​സ്എ​സ് എ​ഫ്. ഇ​ബാ​ദ് ഡ​യ​റ​ക്ട​ർ ആ​സി​ഫ് ദാ​രി​മി പു​ളി​ക്ക​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

2009ൽ ​രൂ​പീ​ക​രി​ച്ച കു​വൈ​ത്ത് കൂ​ട്ടാ​യ്മ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചോ​ദ​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് കു​വൈ​ത്ത് കൂ​ട്ടാ​യ്മ പ്ര​ധി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ഹ​ല്ല് സെ​ക്ര​ട്ട​റി പ​ന​ങ്കാ​വി​ൽ മു​ഹ​മ്മ​ദ്, കു​വൈ​ത്ത് കൂ​ട്ടാ​യ്മ പ്ര​ധി​നി​ധി മു​ജീ​ബ് മൂ​ടാ​ൽ, സ​ക്കീ​ർ വി.​പി , അ​ബ്ബാ​സ് ടി.​പി. ഹു​സൈ​ൻ പാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​നു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ദ​രി​സ് ശ​റ​ഫു​ദ്ധീ​ൻ ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്റ​ഫ് മൂ​ടാ​ൽ സ്വാ​ഗ​ത​വും അ​ജ്മ​ൽ ടി.​പി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ