കേ​ര​ളം ലോ​ക​ജ​ന​ത​യ്ക്ക് എ​ന്നും മാ​തൃ​ക: എം.​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ
Wednesday, December 13, 2017 12:00 PM IST
ദ​മ്മാം: ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ 2018 മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​റും ദേ​ശാ​ഭി​മാ​നി പ​ത്രാ​ധി​പ​രു​മാ​യ എം.​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​നു പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യാ​ണ് ന​വോ​ദ​യ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക​ജ​ന​ത​യ്ക്ക് മു​ന്നി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ക്കു​ന്ന​വ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത​മോ രാ​ഷ്ട്രീ​യ​മോ ത​ട​സ​മാ​കാ​തെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളും ന​വോ​ദ​യ​യി​ൽ അ​ണി​ചേ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. ദ​മ്മാം പാ​ര​ഗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വി​ശ്യ​യി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നു​പേ​ർ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം ന​യിം സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ൻ​റ് പ​വ​ന​ൻ മൂ​ല​ക്കീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​ർ​ജ്ജ് വ​ർ​ഗീ​സ്, പ്ര​ദീ​പ് കൊ​ട്ടി​യം, കേ​ന്ദ്ര വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ സു​ഷ​മാ ര​ജി, ബാ​ല​വേ​ദി ക​ണ്‍​വീ​ന​ർ ഷൈ​സ അ​ഷ്റ​ഫ്, തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. സ്പോ​ർ​ട്സ് 2017െൻ​റ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യു​ടെ പു​ര​സ്കാ​ര​ങ്ങ​ളും പ്ര​സ്തു​ത ച​ട​ങ്ങി​ൽ ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ വി​ത​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി. കേ​ന്ദ്ര ട്ര​ഷ​റ​ർ സു​ധീ​ഷ് തൃ​പ്ര​യാ​ർ ച​ട​ങ്ങി​ന് ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം