ടീം ​ഈ​ഗി​ൾ​സ് വി​ന്‍റ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ന്യൂ​ഫെ​യ്സ് സി​സി ജേ​താ​ക്ക​ൾ
Wednesday, December 13, 2017 12:23 PM IST
റി​യാ​ദ്: ടീം ​ഈ​ഗി​ൾ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി റി​യാ​ദി​ലെ എ​ക്സി​റ്റ് 16ൽ ​ന​ട​ന്നു​വ​ന്ന വി​ന്‍റ​ർ ചാ​ന്പ്യ​ൻ​ഷി​പ് നോ​ക്ക് ഒൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് സ​മാ​പ​ന​മാ​യി. റി​യാ​ദി​ലെ മി​ക​ച്ച 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ ന്യൂ ​ഫെ​യ്സ് സി ​സി ജേ​താ​ക്ക​ളാ​യി.

എ​ക്സി​റ്റ് 16 ലെ ​ടീം ഈ​ഗി​ൾ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എം​എ​ഫ്സി ഷി​ഫ ക്ല​ബ്ബി​നെ തോ​ൽ​പ്പി​ച്ചാ​ണ് ന്യൂ ​ഫെ​യ്സ് സി​സി ജേ​താ​ക്ക​ളാ​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത എം​എ​ഫ് സി, 10 ​ഓ​വ​റി​ൽ 94 റ​ണ്‍​സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ ​ഫെ​യ്സ് 9.1 ഓ​വ​റി​ൽ 5 വി​ക്ക​റ്റ് ബാ​ക്കി നി​ൽ​ക്കെ ല​ക്ഷ്യം ക​ണ്ടു. 8 റ​ണ്‍​സി​ന് 3 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ന്യൂ ​ഫെ​യ്സി​ന്‍റെ ആ​ഷി​ഖ് ആ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച്.

തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ എ​ൻ ആ​ർ കെ ​ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ എ​രു​മേ​ലി ജേ​താ​ക്ക​ൾ​ക്കും റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ബ​ഷീ​ർ കോ​ട്ട​യം സ്പോ​ൻ​സ​ർ ചെ​യ്ത ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡി​ന് ടീം ​കൊ​ങ്ക​ണ്‍ സ്റ്റാ​ർ​സ് അ​ർ​ഹ​രാ​യി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​ൻ ആ​യി എം ​എ​ഫ് സി ​യു​ടെ മു​സ​മ്മി​ലി​നെ​യും, മി​ക​ച്ച ബൗ​ള​ർ ആ​യി ന്യൂ ​ഫെ​യ്സി​ന്‍റെ ശി​ഹാ​ബി​നെ​യും, മാ​ൻ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് ആ​യി യൂ​ണി​വേ​ഴ്സ​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ​സി​ന്‍റെ ഇ​മ്രാ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ഷീ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ​ഡി​പി​എ), സു​രേ​ഷ് ഫി​ലി​പ്പ് (മാ​നേ​ജ​ർ, സ​ണ്‍ ടോ​പ് ഡ്രി​ങ്ക്സ്), ലൈ​ജു (കെ​ഡി​പി​എ), സി​ദ്ദി​ഖ് ക​ല്ലു​പ​റ​ന്പ​ൻ, ഉ​ബൈ​ദ് എ​ട​വ​ണ്ണ, ഫൈ​സ​ൽ, അ​നീ​ഷ് ചാ​ക്കോ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ബി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന ച​ട​ങ്ങി​ൽ ടീം ​ഈ​ഗി​ൾ​സ് ക്യാ​പ്റ്റ​ൻ അ​മീ​ർ മൈ​ക്ക സ്വാ​ഗ​ത​വും ടീം ​സെ​ക്ര​ട്ട​റി ദി​മീ​ഷ് വേ​ലാ​യു​ധ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ അ​ബ്ദു​ൽ ക​രീം, അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ കൊ​ടു​ങ്ങ​ല്ലൂ​ർ, ഹ​രി​ലാ​ൽ, ആ​സി​ഫ്, പ്ര​മീ​ഷ്, ടി​ജോ, അ​രു​ണ്‍ പാ​ല​ക്കാ​ട്, സു​ധീ​ഷ്, സ​ജാ​ദ്, അ​മീ​ർ മം​ഗ​ലാ​പു​രം, സൈ​ഫു​ദ്ദീ​ൻ, മൂ​സ ശ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ