കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, December 14, 2017 11:06 AM IST
കു​വൈ​ത്ത്: കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം, കു​വൈ​ത്ത് ദ​ശ​വ​ർ​ഷ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ചോ​ദ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്താ​ന​പു​ര​ത്തി​ന​ടു​ത്തു​ള്ള പാ​ടം എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ലെ ഒ​രു സാ​ധാ​ര​ണ വി​റ​കു വെ​ട്ടു തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യി ജ​നി​ച്ചു വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് ഒ​രു ശ​രാ​ശ​രി വി​ദ്യാ​ർ​ഥി​യാ​യി തു​ട​ങ്ങി സ്വ​പ്ര​യ​ത്നം കൊ​ണ്ട് യു​കെ, യു​എ​സ്എ, സി​ങ്ക​പ്പൂ​ർ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ത​ന്‍റെ ബി​സി​ന​സ് സ​മ്രാ​ജ്യം സ്ഥാ​പി​ച്ച ശേ​ഷം ത​ന്‍റെ ഗ്രാ​മ​ത്തി​ലും ഐ​ടി പാ​ർ​ക്ക് സ്ഥാ​പി​ച്ച കോ​പ്പ​റേ​റ്റി​വ് 360. സി​ഇ​ഒ​യും യു​വ ഐ​ടു വ്യ​വ​സാ​യി​യു​മാ​യ വ​രു​ണ്‍ ച​ന്ദ്ര​ൻ ക്ലാ​സ് ന​യി​ച്ചു. എ​സ്.​എ ല​ബ്ബ അ​ധ്യ​ക്ഷം വ​ഹി​ച്ചു. അ​ല​ക്സ് മാ​ത്യു, അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​പ്ര​താ​പ് ഉ​ണ്ണി​ത്താ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ