ക​ണ്ണു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Thursday, December 14, 2017 11:19 AM IST
റി​യാ​ദ്: ഏ​താ​നം ദി​വ​സം മു​ൻ​പ് ദ​വാ​ദ്മി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ണ്ണു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. എ​ട്ടു വ​ർ​ഷ​മാ​യി ദ​വാ​ദ്മി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന സ​ർ​ജി​ൽ (38) ആ​ണ് ദ​വാ​ദ്മി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​വി​വാ​ഹി​ത​നാ​ണ്. ഉ​മ്മ​യും നാ​ലു സ​ഹോ​ദ​രി​മാ​രു​മു​ണ്ട്.

ദ​വാ​ദ്മി​യി​ൽ നി​ന്ന് റി​യാ​ദി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ൾ വ​ഹി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ സി​പി​എം ത​ല​ശ്ശേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി ഏ​റ്റു​വാ​ങ്ങി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് കേ​ളി ദ​വാ​ദ്മി ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രാ​യ മു​ജീ​ബ്, സു​രേ​ഷ്, നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ഷ​ജി​ത് അ​ള​ക്കാ​ട​ൻ, പ്ര​ഭാ​ക​ര​ൻ ദ​വാ​ദ്മി എ​ന്ന​വ​രും കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ കി​ഷോ​ർ ഇ. ​നി​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ജീ​ഷ് പി​ണ​റാ​യി, ജോ: ​ക​ണ്‍​വീ​ന​ർ സ​ലിം, ബ​ഷീ​ർ കോ​ഴി​ക്കോ​ട് എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ