ദു​രി​ത​ത്തി​ന് സാ​ന്ത്വ​ന​മേ​കി സോ​ഷ്യ​ൽ ഫോ​റം
Thursday, December 14, 2017 11:40 AM IST
റി​യാ​ദ്: ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ജോ​ലി​യോ ശ​ന്പ​ള​മോ ഇ​ല്ലാ​തെ ദു​രി​ത​ക്ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​താ​ങ്ങേ​കി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് ക​മ്മ​റ്റി മാ​തൃ​ക​യാ​യി.
റി​യാ​ദ് ഖ​സീം റോ​സി​ലു​ള്ള ബ​ൻ​ബാ​ൻ കാ​ഡോ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യി​ലെ 120ൽ ​അ​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഭ​ക്ഷ​ണ​ത്തി​നും പോ​ലും വ​ക​യി​ല്ലാ​തെ ക​ഷ്ട​പ്പാ​ടി​ൽ അ​ക​പ്പെ​ട്ടി​രു​ന്ന​ത്. ക​ന്പ​നി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചി​ട്ടും യാ​തൊ​രു പ​രി​ഹാ​ര​വും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് ക​മ്മ​റ്റി ഇ​ട​പെ​ട്ട് അ​ത്യാ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ഇ​ന്ത്യാ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ലേ​ബ​ർ ക്യാ​ന്പി​ലു​ള്ള​ത്. റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റി​യാ​ദ് കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് നൂ​റു​ദ്ദീ​ൻ തി​രൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​ശേ​രി, വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി മെ​യ്നു​ദ്ദീ​ൻ മ​ല​പ്പു​റം, സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ ഫാ​റോ​ഖ്, അ​ഷ​റ​ഫ് വേ​ങ്ങൂ​ർ, ബാ​പ്പൂ​ട്ടി മ​ല​പ്പു​റം, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ