അബുദാബി സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ക്രിസ്മസ് ആഘോഷിച്ചു
Saturday, December 16, 2017 11:19 AM IST
അബുദാബി: സീറോ മലബാർ സഭയുടെ ഒൗദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (SMYM) അബുദാബി ചാപ്റ്റർ ന്ധപുണ്യം പിറന്ന പുൽക്കൂട്’ എന്ന പേരിൽ ക്രിസ്മസ് ആഘോഷിച്ചു.

അബുദാബി കേരള സോഷ്യൽ സെന്‍ററിൽ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ആഘോഷരാവ് ബിജു ഡൊമിനികും ബിജു മാത്യുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്‍റ് നിക്കി കാഞ്ഞിരക്കാട്ട് ക്രിസ്മസ് സന്ദേശം നൽകി. രക്ഷകന് വേണ്ടിയുള്ള കാത്തിരിപ്പു പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും കാത്തിരിപ്പാണന്നും ഓരോ ക്രിസ്മസ് കാലഘട്ടവും പരസ്പരം സഹായങ്ങളുടയും പങ്കുവയ്ക്കലിന്‍റെയും മഹത്തായ സന്ദേശമാണ് നമ്മളോട് പങ്കു വയ്ക്കുന്നതെന്നും സന്ദേശത്തിൽ നിക്കി കാഞ്ഞിരക്കാട്ട് പറഞ്ഞു. ബിജു ഡൊമിനിക്, ജോജി അലക്സാണ്ടർ, ഷാനി ബിജു എന്നിവർ സംസാരിച്ചു.

വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു . മാസ്റ്റർ ആൽബിൻ പാട്രിക്, ജോഫി ജോസ്, പീയൂസ് ജോസഫ്, ജിമ്മി വർഗീസ് എന്നിവർ യഥാക്രമം Student Excellanse Award , Youth Excellanse Award , Business Excellance Award , Professional Award എന്നിവയ്ക്ക് അർഹരായി. എസ്എംവൈഎം അബുദാബിയുടെ വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതിയായEduFund 2018 ന്‍റെ ഒൗപചാരിക ഉദ്ഘാടനം NTV - UAE മാനേജിംഗ് ഡയറക്ടർ & ചെയർമാൻ മാത്തുക്കുട്ടി കടോണ്‍ നിർവഹിച്ചു . ആദ്യ ഫണ്ട് ബിജു മാത്യുവിൽ നിന്ന് നിക്കി മാത്യു ഏറ്റു വാങ്ങി.

തുടർന്നു എസ്എംവൈഎം കലാകാരൻമാർ അവതരിപ്പിച്ച നൃത്ത്യനൃത്യങ്ങൾ , നാടകം, ജോഷി ജോസഫ് നയിച്ച ചലഞ്ച് മ്യൂസിക് സ്കൂൾ ഷാബിയയുടെ ഓർക്കസ്ട്ര ടീമിനൊപ്പം ജോമോൻ ഉലഹന്നാന്‍റെ നേതൃത്വത്തിൽ ഉള്ള മ്യൂസിക് ടീം കൂടി അണിനിരന്നു അവതരിപ്പിച്ച സെലിബ്രേഷൻ മ്യൂസിക് നൈറ്റ് എന്നിവയും ആഘോഷരാവിന് കൂടുതൽ മിഴിവേകി. പീറ്റർ ചാക്കോയുടെ നേതൃത്വത്തിൽ അഞ്ചിൽ പരം സാന്താക്ലോസുമാരും കുഞ്ഞു പാപ്പാമാരുടെയും അകന്പടിയോടെ നടത്തിയ കരോൾ ഏവരുടെയും മനസ് നിറച്ചു. ടോം ജോസ്, മിന്‍റു എബ്രഹാം എന്നിവർ പ്രസംഗിച്ചു. ജസ്റ്റിൻ കെ. മാത്യു, ജേക്കബ് ചാക്കോ, ടിൻസണ്‍ ദേവസിയ, അനു ജസ്റ്റിൻ, റോയ്മോൻ, ജോപ്പൻ ജോസ്, സിജോ ഫ്രാൻസിസ് , ജിന്േ‍റാ ജയിംസ്, സിനി ഡാൽജൻ, ജിതിൻ ജോണി, ബിജു തോമസ്, അമൽ ചാക്കോ, നോബിൾ കെ. ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .