ആ​ർ മു​ര​ളി​ധ​ര​ന് ചി​ല്ല​യു​ടെ ഉ​പ​ഹാ​രം നൽകി
Thursday, December 28, 2017 2:53 PM IST
റി​യാ​ദ്: പു​സ്ത​ക​വാ​യ​നാ​നു​ഭ​വ​വും സം​വാ​ദ​വും നി​റ​ഞ്ഞ ചി​ല്ല​യു​ടെ സ​ർ​ഗ​വേ​ദി​യി​ൽ സാം​സ്കാ​രി​ക​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ. മു​ര​ളീ​ധ​ര​ൻ സ​ഹ​വാ​യ​ന​ക്കാ​രോ​ട് യാ​ത്ര ചോ​ദി​ച്ചു. റി​യാ​ദി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സാം​സ്കാ​രി​ക​മാ​യും മ​നു​ഷ്യാ​വ​കാ​ശ​പ​ര​മാ​യു​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടി​രു​ന്ന ആ​ർ മു​ര​ളീ​ധ​ര​ന്‍റെ മ​റു​നാ​ട​ൻ ജീ​വി​ത​ത്തി​ന് ഉ​ചി​ത​മാ​യ ആ​ദ​ര​മാ​ണ് ചി​ല്ല ആ​വി​ഷ്ക്ക​രി​ച്ച​ത്.

ആ​ന​ന്ദി​ന്‍റെ 'സം​വാ​ദം' എ​ന്ന ക​ഥാ​പു​സ്ത​കം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​ന്പ്രം ചി​ല്ല​യു​ടെ ഡി​സം​ബ​ർ വാ​യ​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ജോ​ർ​ജ്ജ് ഓ​ർ​വെ​ലി​ന്‍റെ 'അ​നി​മ​ൽ ഫാം'​എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​ന ഇ​ഖ്ബാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ട​ത്തി. പ്ര​ദീ​പ​ൻ പാ​ന്പി​രി​ക്കു​ന്ന് ര​ചി​ച്ച 'എ​രി' എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം അ​നി​ത ന​സീം പ​ങ്കി​ട്ടു. അ​ര​വി​ന്ദ് അ​ഡി​ഗ​യു​ടെ ആ​ദ്യ നോ​വ​ലാ​യ 'ദി ​വൈ​റ്റ് ടൈ​ഗ​ർ' അ​ഖി​ൽ ഫൈ​സ​ലും, ഓ​ഷോ​യു​ടെ 'അ​വ​ൻ തു​റ​ന്ന​ര​ഹ​സ്യ​മാ​കു​ന്നു' എ​ന്ന പു​സ്ത​കം കൊ​ന്പ​ൻ മൂ​സ​യും അ​വ​ത​രി​പ്പി​ച്ചു.

'ചി​ല്ല’'യി​ലൂ​ടെ ഉ​ണ്ടാ​യ വാ​യ​നാ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക രം​ഗ​ത്തെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും വി​വ​രി​ച്ചു​കൊ​ണ്ടാ​ണ് ആ​ർ. മു​ര​ളീ​ധ​ര​ൻ വാ​യ​ന​ക്കൂ​ട്ട​ത്തി​നോ​ട് യാ​ത്ര പ​റ​ഞ്ഞ​ത്. എം ​ഫൈ​സ​ൽ, ബീ​ന, വി​പി​ൻ, പ്രി​യ സ​ന്തോ​ഷ്, ലീ​ന, നൗ​ഫ​ൽ പൂ​വ​ക്കു​റി​ശി, ന​ജ്മ നൗ​ഷാ​ദ്, സീ​ബ അ​നി​രു​ദ്ധ​ൻ, അ​ബ്ദു​ല്ല​ത്തീ​ഫ് മു​ണ്ട​രി, ഷ​മീം ത​ളാ​പ്ര​ത്ത്, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, ഡാ​ർ​ലി തോ​മ​സ്, നി​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ർ മു​ര​ളി​ധ​ര​ന് ചി​ല്ല​യു​ടെ ഉ​പ​ഹാ​ര​മാ​യ പു​സ്ത​കം നൗ​ഷാ​ദ് കോ​ർ​മ​ത്ത് കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ