അ​മ്മ​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യം​പൊ​ട്ടി മ​രി​ച്ചു
ദു​ബാ​യ്: അ​മ്മ​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യം​പൊ​ട്ടി മ​രി​ച്ചു. ദു​ബാ​യി​യി​ലെ ഉം ​അ​ൽ ഖ്വ​യ്നി​ൽ 20 വ​ർ​ഷ​മാ​യി തു​ന്ന​ൽ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ അ​നി​ൽ കു​മാ​ർ ഗോ​പി​നാ​ഥ​നാ​ണു അ​മ്മ​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് അ​നി​ൽ കു​മാ​റി​ന്‍റെ അ​മ്മ കൗ​സ​ല്യ മ​രി​ക്കു​ന്ന​ത്. അ​ന്നു​ത​ന്നെ ദു​ബാ​യി​യി​ലു​ള്ള അ​നി​ലി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ് ഇ​തു സം​ബ​ന്ധി​ച്ച് വി​വ​ര​മ​റി​യി​ച്ചു. സ​ന്തോ​ഷ് അ​ന്നു​ത​ന്നെ കൊ​ല്ല​ത്തെ വീ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ടാ​നി​രി​ക്കെ, അ​ന്നു രാ​വി​ലെ അ​നി​ൽ കു​മാ​റി​നെ താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ ത​ന്നെ സു​ഹൃ​ത്തു​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​നി​ൽ കു​മാ​റി​ന്‍റെ കു​ടും​ബ​ത്തെ ഇ​യാ​ളു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ചി​ട്ടി​ല്ല. അ​നി​ൽ കു​മാ​ർ നാ​ട്ടി​ലെ​ത്തു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മോ​ളി​യും മ​ക​ൾ ആ​തി​ര​യും. ശ​നി​യാ​ഴ്ച രാ​ത്രി അ​നി​ൽ കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ഖ​ലീ​ജ് ലൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ അ​നി​ൽ കു​മാ​ർ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന മോ​ളി​ക്കും ആ​തി​ര​യ്ക്കും മു​ന്നി​ലേ​ക്ക്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ചേ​ത​ന​യ​റ്റ മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് എ​ത്തു​ക.