പി.കെ. പാറക്കടവിന് അബുദാബി മലയാളി സമാജം സാഹിത്യ അവാർഡ്
അബുദാബി: അബുദാബി മലയാളി സമാജത്തിന്‍റെ ഇക്കൊല്ലത്തെ സാഹിത്യ അവാർഡിന് പി.കെ. പാറക്കടവൻ അർഹനായി. ഇടിമിന്നലുകളുടെ പ്രണയം എന്ന ഏറ്റവും പുതിയ നോവലിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി അവസാനവാരം അബുദാബിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ടി. പദ്മനാഭൻ അവാർഡ് സമ്മാനിക്കും.

പാലസ്തീന്‍റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഇടിമിന്നലുകളുടെ പ്രണയം എന്ന നോവൽ ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞുചേരുന്ന നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള