കൊല്ലം ജില്ലാ പ്രവാസി സമാജം സമ്മാന വിതരണം നടത്തി
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ദശവർഷഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട കൂപ്പണ്‍ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

അബാസിയ ഹൈ ഡൈയിൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, സലിൽ വർമ, ലാജി ജേക്കബ്, സെക്രട്ടറിമാരായ, അൻസാർ കുളത്തുപ്പുഴ, അലക്സ് കുട്ടി പനവേലി, പ്രമിൽ പ്രഭാകരൻ, ബിജു ജോർജ്, സലിംരാജ്, യൂണിറ്റ് കണ്‍വീനർമാരായ, ടിജോ തോമസ്, ശ്രീജിത്ത്, വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഹീദ് ലബ്ബ, റെജി മത്തായി എന്നിവർ ചേർന്നു നിർവഹിച്ചു. ജനറൽ കണ്‍വീനർ സലിംരാജ്, റാഫിൾ കണ്‍വീനർ വർഗീസ് വൈദ്യൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ