നോട്ടം 2017: മികച്ച ചിത്രം ഫാക്ടറി, നടൻ ഗോവിന്ദ്, നടി ഡോ. അനില
Monday, January 1, 2018 10:09 PM IST
കുവൈത്ത്: കേരള അസോസിയേഷൻ കുവൈറ്റ് കണിയാപുരം രാമചന്ദ്രൻ സ്മാരക അഞ്ചാമത് അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ന്ധനോട്ടം 2017’ അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ തിരിശീലവീണു.

പ്രവാസി പുരസ്കാരത്തിന് സാബു സൂര്യചിത്രയുടെ മൊമെന്‍റ്സ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം നിമിഷ രാജേഷിന്‍റെ ഫാക്ടറിയാണ്. മികച്ച സംവിധായകൻ റീപ്ലേയിലെ മുനീർ അഹമ്മദാണ്. മികച്ച നടൻ അബ്രിഗോയിലെ അഭിനയത്തിന് ഗോവിന്ദ് ശാന്തയും മികച്ച നടിയായി ഇൻസൈറ്റിലെ ഡോ. അനില ആൽബർട്ടും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു അവാർഡുകൾ: ഗ്രാൻഡ് ജൂറി ആരോ ഒരാൾ (നിസാർ ഇബ്രാഹിം)

സ്ക്രിപ്റ്റ് : മുഹമ്മദ് ജാബിർ (25 പൈസ)

എഡിറ്റർ : ഷാജഹാൻ കൊയിലാണ്ടി (ഡി ഡേ, റീ പ്ളേ , ഇൻസൈറ്റ് )

കാമറ : സമീർ അലി (ആരോ ഒരാൾ)

സൗണ്ട് ഡിസൈൻ : രഞ്ജു രാജു (മൊമെന്‍റ്സ്)

ബാല താരം : ശങ്കർ ദാസ് സുഭാഷ് ( എംഒഇ) & മരിയ സന്തോഷ് (മൊമെന്‍റ്സ്)

ജൂറി സ്പെഷൽ അവാർഡ്: സിനിമ: യോഗ (സിംഗാൾ അനിൽ)

ജൂറി സ്പെഷൽ മെൻഷൻ : കൗണ്ട് ഡൗണ്‍ (മേതിൽ കോമളൻകുട്ടി) , ദി ലിഫ്റ്റ്( നവീൻ എസ് കുമാർ ), കൂമൻതുരുത്ത് (അൻസാരി കരൂപ്പടന്ന )

കുവൈറ്റിലെ സിനിമകളിൽ നിന്നും സ്പെഷ്യൽ ജൂറി മെൻഷൻ

സ്ക്രിപ്റ്റ് : ഷരീഫ് താമരശേരി (ഫേസസ് ഓഫ് എ ഡൈസ് )

കാമറ : യാസർ ഇബ്രാഹിം പതിയിൽ ( അബ്രിഗോ).

മേളയിൽ മത്സര വിഭാഗത്തിൽ 22 സിനിമകൾ പങ്കെടുത്തു. കടലിരന്പം ( ശ്രീനിവാസൻ മുനന്പം), ട്രീറ്റ്മെന്‍റ് (റെജി ഭാസ്കർ) കുട്ടികളുടെ സിനിമ ആയ കളരിയുണ്ട് സൂക്ഷിക്കുക (സുധി വി. കൃഷ്ണൻ) എന്നീ സിനിമകൾ ആയിരുന്നു പ്രദർശന വിഭാഗത്തിൽ ഉണ്ടായിരുന്നത്.

ഓപ്പണ്‍ ഫോറം ശ്രീ ജോണ്‍ മാത്യു നിയന്ത്രിച്ചു. സിനിമാ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഛായാഗ്രാഹകൻ കെ.ജി. ജയൻ എന്നിവർ ജൂറി അംഗങ്ങളായിരുന്നു.

പ്രശസ്ത സിനിമ സംവിധായകനും ജൂറി അംഗവുമായ എം.പി. സുകുമാരൻ നായർ മേള ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ കോഓർഡിനേറ്റർ ശ്രീലാൽ മുരളി, ഫെസ്റ്റിവൽ ഡയറക്റ്റർ വിനോദ് വലൂപ്പറന്പിൽ, സെക്രട്ടറി പ്രവീണ്‍ നന്തിലത്ത്, ഷാജി, ട്രഷറർ ശ്രീനിവാസൻ മുനന്പം എന്നിവർ സംസാരിച്ചു. സാബു എം പീറ്റർ, ഷാജി രഘുവരൻ, ഉബൈദ് പള്ളുരുത്തി, രാജീവ് ജോണ്‍,ഉണ്ണി തമാരാൽ,സമദ്, ഹരികുമാർ,ഷാഹിൻ ചിറയിൻകീഴ്, ബീന സാബു, ജിഷ ബിജു മഞ്ജു മോഹനൻ, ശൈലേഷ്,യാസർ, സൈഫുദീൻ, ബൈജു കെ തോമസ് എന്നിവർ മേള നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ