ലോക കേരള സഭ: കൈരളി ചർച്ച അഞ്ചിന്
ഫുജൈറ: ലോക കേരള സഭയിലെ ചർച്ചകളിൽ ഏറിയ കൂറും നടക്കുക മുൻകൂട്ടി തയാറാക്കിയ വിഷയങ്ങളേയും കുറിപ്പുകളേയും ആധാരമാക്കി ആയിരിക്കും. അതിനാൽ കൈരളി കൾച്ചറൽ അസോസിയേഷൻ ലോക കേരള സഭയിൽ പ്രധാന്യത്തോടെ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളെ കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിന് (വെള്ളി) ഫുജൈറ വി ഹോട്ടലിൽ വൈകുന്നേരം ആറു മുതലാണ് ചർച്ച. യോഗത്തിലേക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.