സി. ഹാഷിം നിര്യാതനായി
ദമാം: കെ എംസിസി സ്ഥാപക നേതാക്കളിൽ പ്രമുഖനും സൗദി നാഷണൽ കമ്മിറ്റി ട്രഷററും കണ്ണൂർ തലശേരി എടക്കാട് ഹിബയിൽ സി. ഹാഷിം (59) ഹൃദയാഘാതത്തെതുടർന്നു ദമാമിൽ നിര്യാതനായി.

40 വർഷമായി സൗദിയിലുണ്ടായിരുന്ന ഹാഷിം ഇന്ത്യൻ യൂണിയൻ മുസ് ലിംലീഗിന്‍റെ പ്രഥമ പ്രവാസി സംഘടനയായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്‍റെ പ്രവർത്തനവുമായാണ് പ്രവാസ ലോകത്ത് സജീവമാകുന്നത്.

ഭാര്യ: ഫിറോസ. മക്കൾ: മർവ, നൂറുൽഹുദ, ഹിബ, അബ്ദുൽ ഹാദി. മരുമക്കൾ: ഡോ: സിറാജ് (ഓസ്ട്രേലിയ), മൻസൂർ, ലുഖ്മാൻ (യുഎഇ).

ദമാം സെൻട്രൽ ഹോസ്പിറ്റലിലുള്ള മൃതദ്ദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം