കെഐസി ഫർവാനിയ മേഖലക്ക് പുതിയ നേതൃത്വം
Wednesday, January 3, 2018 10:59 PM IST
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ ഫർവാനിയ മേഖലക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബ്ദുള്ള അസ്ഹരി (പ്രസിഡന്‍റ്), മനാഫ് മൗലവി (ജനറൽ സെക്രട്ടറി), അബ്ദുൾ ലത്തീഫ് മൗലവി (ട്രഷറർ), അഷ്റഫ് അൻവരി, അബ്ദുൾ ഹകീം ഹസനി, ഹംസ കൊണ്ടോട്ടി (വൈസ് പ്രസിഡന്‍റുമാർ), അബ്ദുൾ ഹകീം അരിയിൽ, ഫൈസൽ കുണ്ടൂർ, അഷ്റഫ് മണ്ണാർക്കാട് (ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവരേയും കൗണ്‍സിലർമാരായി ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, ഹംസ ബാഖവി, അബ്ദു ഫൈസി, മുഹമ്മദലി പുതുപറന്പ്, അബ്ദുൾ കരീം ഫൈസി, സൈനുൽ ആബിദ് ഫൈസി, അബ്ദുൾ ഹക്കീം മൗലവി, ഇബ്രാഹിം അരിയിൽ, അബ്ദുന്നസർ പേരാന്പ്ര, അബ്ദുറഹ്മാൻ കോയ, ഇസ്മായിൽ ബേവിഞ്ച, എം.ആർ. നാസർ, അബ്ദുൾ ഹമീദ് മൗലവി, നൗഷാദ് കണ്ണൂർ, അബ്ദുൽ അസീസ് പാടൂർ, സാദിഖ് ദാരിമി, ഹംസ കൊയിലാണ്ടി എന്നിവരേയും തെരഞ്ഞെടുത്തു.

വിംഗുകളുടെ കണ്‍വീനർമാരായി മജീദ് ദാരിമി(ദഅവ), മുനാസ് മുസ്തഫ(ഉംറ), ഇഖ്ബാൽ പതിയാരത്ത് (വിദ്യാഭ്യാസം)സിറാജ് (വിഖായ), സകരിയ്യ പയ്യന്നൂർ (റിലീഫ്), മുബശ്ശിർ മുറ്റിച്ചൂർ (മീഡിയ), ജുനൈദ് കൊറ്റി (പബ്ലിക്കേഷൻസ്) മുസ്തഫ ലുലു (സർഗലയ), സുലൈമാൻ മാർളി (ഇബാദ്), മുഹമ്മദലി ജഗ (മുസാനദ) എന്നിവരെയും തെരഞ്ഞെടുത്തു.

2017 ഡിസംബർ 29ന് ഫർവാനിയ ദാറുന്നൂറിൽ ചേർന്ന മേഖല വാർഷിക പൊതുയോഗം കേന്ദ്ര വൈസ് ചെയർമാൻ ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്‍റ് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ആബിദ് ഫൈസി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇബ്രാഹിം അരിയിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര വൈസ് പ്രസിഡന്‍റ് മുഹമ്മദലി ഫൈസി, കേന്ദ്ര ജോയിന്‍റ് സെക്രട്ടറി ഗഫൂർ ഫൈസി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ