കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ക​ണ്ണൂ​രി​നും എ​റ​ണാ​കു​ള​ത്തി​നും ജ​യം
Monday, January 8, 2018 11:25 PM IST
മി​ശ്രി​ഫ്: കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഫോ​ക് ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം ജി​ല്ലാ ടീ​മു​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​വും പാ​ല​ക്കാ​ടും, ട്രാ​സ്ക് തൃ​ശൂ​രും കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ടും ത​മി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​വും പാ​ല​ക്കാ​ടും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ന​ജീ​ബി​ന്‍റെ ഗോ​ളി​ലൂ​ടെ ലീ​ഡ് നേ​ടി​യ പാ​ല​ക്കാ​ടി​ന് മ​റു​പ​ടി​യാ​യി ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നു​വേ​ണ്ടി സെ​ബാ​സ്റ്റി​യ​ൻ സ​മ​നി​ല ഗോ​ൾ നേ​ടി. തു​ട​ർ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫോ​ക് ക​ണ്ണൂ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വ​യ​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഫ്രീ ​കി​ക്കി​ലൂ​ടെ സ​ന​ൽ നേ​ടി​യ ഗോ​ളി​ലാ​ണ് ക​ണ്ണൂ​രി​ന്‍റെ വി​ജ​യം. തു​ല്യ ശ​ക്തി​ക​ൾ പോ​രാ​ടി​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ടും ട്രാ​സ്ക് തൃ​ശൂ​രും ത​മ്മി​ലു​ള്ള മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​ബി​ൻ ഗോ​പി നേ​ടി​യ ഇ​ര​ട്ട​ഗോ​ളി​ൽ എ​ഡ്ഫാ എ​റ​ണാ​കു​ളം ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു എം​ഫാ​ഖ് മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വെ​റ്റ​റ​ൻ​സ് താ​ര​ങ്ങ​ൾ പോ​രാ​ടു​ന്ന മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ തൃ​ശൂ​രും എ​റ​ണാ​കു​ള​വും വി​ജ​യി​ച്ച​പ്പോ​ൾ കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​വും ഓ​രോ ഗോ​ളു​ക​ള​ടി​ച്ചു സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മ​ത്സ​ര​ങ്ങ​ളി​ലെ താ​ര​ങ്ങ​ളാ​യി മ​ൻ​സൂ​ർ (പാ​ല​ക്കാ​ട്), പ്ര​സ​ന്ന വ​ധ​ന​ൻ ( വ​യ​നാ​ട്), ര​തീ​ഷ് (ട്രാ​സ്ക് തൃ​ശൂ​ർ), അ​ബി​ൻ ഗോ​പി (എം​ഫാ​ഖ് എ​റ​ണാ​കു​ളം) എ​ന്നി​വ​രെ​യും മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ല​ത്തീ​ഫ് (ഫോ​ക് ക​ണ്ണൂ​ർ), ഇ​ഖ്ബാ​ൽ (പാ​ല​ക്കാ​ട്), ഷൈ​ജു (കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ട്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കു​വൈ​ത്തി​ലെ പ്ര​മു​ഖ മാ​ധ്യ​മ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സ് മാ​ത്യു ക​ട​വി​ലും വി​വി​ധ ക്ല​ബു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ