തദബറുൽ ഖുർആൻ ആരംഭിച്ചു
Monday, January 8, 2018 11:27 PM IST
കുവൈത്ത്: ലോകരുടെ സാർഗ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ സന്പൂർണമായി മൂന്നുവർഷം കൊണ്ട് പഠിക്കാനുള്ള സംരംഭമായ തദബറുൽ ഖുർആൻ ആരംഭിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ദഅ്വ വിംഗാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. വിവിധ പണ്ഡിത നേതാക്കളുടെ അറിവുകൾ സമന്വയിപ്പിച്ച് ഖുർആനിന്‍റെ ആഴത്തിലുള്ള ആശയങ്ങളെ കണ്ടെത്തിയുള്ളതാണ് പഠനരീതി.

എല്ലാ വെള്ളിയാഴ്ചകളിലും കാലത്ത് 6 മുതൽ 8 വരെ സബാഹിയ ദാറുൽ ഖുർആനിൽ വച്ചാണ് ക്ലാസ് നടക്കുന്നത്. ക്ലാസിന് ഐഐസി ദഅ്വ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, മുഹമ്മദ് അരിപ്ര, സിദ്ധീഖ് മദനി, പി.വി അബ്ദുൽ വഹാബ്, ഷമീമുള്ള സലഫി, ഷാനിബ് പേരാന്പ്ര, സി.കെ അബ്ദുൽ ലത്തീഫ്, മൗലവി അബ്ദുന്നാസർ എന്നിവർ നേതൃത്വം നൽകുന്നു.

ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 99060684

റിപ്പോർട്ട്: സലിം കോട്ടയിൽ