ടെ​ക്സാ​സ് കു​വൈ​ത്ത് ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, January 9, 2018 9:43 PM IST
കുവൈത്ത്: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വാ​സി സം​ഘ​ട​നാ ടെ​ക്സാ​സ് കു​വൈ​ത്തി​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി 5 വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ബ്ബാ​സി​യ എ​സ്എം​സി​എ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ടെ​ക്സാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ല ആ​ർ​ട്ട് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കു​ട്ടി തോ​മ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​ക്സാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സു​ധാ​ക​ര​ൻ സ്വാ​ഗ​ത​വും ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ ആ​ശ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

ടെ​ക്സാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ ഭാ​സി, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ അ​ർ​പ്പി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ കേ​ര​ള ബ്ല​ഡ് ഡോ​ണേ​ഴ്സ് കു​വൈ​ത്ത് ചാ​പ്റ്റ​റി​നു ടെ​ക്സാ​സ് എ​ക്സി​ക്റ്റീ​വ് മു​ര​ളീ​ധ​ര​ൻ മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.

എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ജോ​ണി കു​മാ​ർ ക്രി​സ്മ​സ് കേ​ക്ക് ക​ട്ട് ചെ​യ്തു പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ടെ​ക്സാ​സ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. കൂ​ടാ​തെ വി​വി​ധ​യി​നം പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യം കൊ​ണ്ടും സം​ഘ​ന​ടാം​ഗ​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ പ​രി​ശ്ര​മം കൊ​ണ്ടും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഒ​രു വ​ൻ വി​ജ​യ​മാ​യി തീ​ർ​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ