കേ​ര​ളാ കു​വൈ​ത്ത് ചാ​പ്റ്റ​ർ ക​ലാ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, January 10, 2018 10:34 PM IST
അ​ബ്ബാ​സി​യ : കേ​ര​ളാ കു​വൈ​ത്ത് ചാ​പ്റ്റ​ർ വ്യ​ത്യ​സ്ത ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ക​ലാ​പ​രി​പാ​ടി​ക​ൾ ജ​നു​വ​രി 12 വെ​ള്ളി​യാ​ഴ്ച നാ​ലി​ന് അ​ബ്ബ​സി​യ​യി​ലെ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​കെ രാ​മ​ച​ന്ദ്ര​ൻ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​രി​പാ​ടി​യു​ടെ സ്പെ​ഷ​ൽ ഗ​സ്റ്റാ​യി റി​ഹാ​ബ്, എം. ​ബോ​റി​സ്ലീ (ചെ​യ​ർ പേ​ഴ്സ​ണ്‍, കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ ഗാ​ർ​ഡി​യ​ൻ​സ് ഓ​ഫ് ഡി​സേ​ബി​ൾ​ഡ്) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഡി​ഫ​റെ​ന്‍റ്ലി എ​ബി​ൽ​ഡ് ആ​യ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സ്പെ​ഷ​ൽ ഗ​സ്റ്റു​ക​ൾ സം​വ​ദി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വ​ധ ക​ലാ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലെ വി​ത്യ​സ്ത ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും അ​വ​ർ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളേ​യും സ​ഹാ​യി​ച്ചു വ​രു​ന്ന ഷൈ​നി ഫ്രാ​ങ്ക് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് .

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ