കേളി നോർക്ക കാർഡ് വിതരണം ചെയ്തു
റിയാദ്: നോർക്ക തിരിച്ചറിയൽ, ക്ഷേമനിധി അംഗത്വത്തിനായി കേളി മുഖാന്തിരം അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാംഘട്ട കാർഡ് വിതരണത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം അൽഹയറിൽ നടന്ന ചടങ്ങിൽ സീന സെബിൻ, ചന്ദ്രൻ തെരുവത്ത്, ദിനകരൻ, സെബിൻ ഇഖ്ബാൽ, സുഭാഷ് എന്നിവർക്ക് തിരിച്ചറിയൽ കാർഡ് നൽകിക്കൊണ്ടാണ് കേളി മുഖ്യ രക്ഷാധികാരി കെആർ ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ എന്നിവർ കേളിയുടെ ഒന്നാംഘട്ട നോർക്ക കാർഡ് വിതരണത്തിന് തുടക്കം കുറിച്ചത്.

കേളി അംഗങ്ങളുടേതുൾപ്പെടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികൾ കേളി മുഖാന്തിരം നോർക്ക തിരിച്ചറിയൽ, ക്ഷേമനിധി അംഗത്വത്തിനായി സമർപ്പിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നോർക്കയിൽ നിന്ന് ലഭിക്കുന്ന മുറക്ക് അവശേഷിക്കുന്ന കാർഡുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ