സലഫികൾക്കെതിരെ തീവ്രവാദ ആരോപണം ഉന്നയിക്കുന്നത് ആത്മീയവാണിഭക്കാർ
Monday, January 15, 2018 10:55 PM IST
റിയാദ്: ഏകദൈവവിശ്വാസം കലർപ്പില്ലാതെ പ്രചരിപ്പിക്കുവാനും
വിശ്വാസ ജീർണതകൾക്കെതിരെ പ്രവാചക·ാരുടെയും സച്ചരിതരായ
പ്രവാചക പി·ുറക്കാരുടെയും മാർഗമവലംബിച്ചു സംഘടിതമായ
പ്രബോധന പ്രവർത്തനം നടത്തിവരുന്ന സലഫി പ്രസ്ഥാനത്തിനെതിരെ
ആത്മീയ വാണിഭക്കാർ ഇസ് ലാമിക ശത്രുക്കളുടെ സഹായത്തോടെ നടത്തി
വരുന്ന അപവാദ പ്രചരണങ്ങളെ പൊതു സമൂഹം തിരിച്ചറിയണമെന്ന് റിയാദ്
ഇന്ത്യൻ ഇസ് ലാഹി സെന്‍റർ വാർഷിക പൊതുയോഗം ആഹ്വാനം ചെയ്തു.

വിശ്വാസ വ്യതിയാനങ്ങൾക്കും ആൾദൈവ –പൗരോഹിത്യ
മാഫിയകൾക്കുമെതിരെ പ്രബോധന പ്രവർത്തനം ശക്തമാക്കണമെന്ന് യോഗം
ആവശ്യപ്പെട്ടു.

അർശുൽ അഹമ്മദ് അനുവാദകനായ പ്രമേയം മുജീബ്റഹ്മാൻ ഇരുന്പുഴി അവതരിപ്പിച്ചു. ഇ. മൊയ്തു മൗലവിയും വക്കം മൗലവിയും കെ.എം. സീതി സാഹിബും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും സലഫി നേതാക്കളായിരുന്നു.

കെ.ഐ. അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.ഡി.ഹുസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അബൂബക്കർ കണക്കും സാന്ത്വനം റിലീഫ് വിവരങ്ങൾ ബഷീർ സ്വലാഹി മണ്ണാർക്കാടും അവതരിപ്പിച്ചു. തജ്രിബയെ കുറിച്ച് സഅദുദ്ദീൻ സ്വലാഹി വിവരിച്ചു. ലേണ്‍ ദി ഖുർആൻ വിതരണം ഫൈസൽ ബുഹാരിയും നിച്ച് ഓഫ് ട്രൂത്ത് അബ്ദുസ്സലാം ബുസ്താനിയും ഇസ്ലാഹി സെന്‍റർ മെന്പർമാർ അറിയാൻ അഡ്വ: അബ്ദുൽജലീൽ ചർച്ചയിൽ അവതരിപ്പിച്ചു. സംഘടിതമായ മുന്നേറ്റത്തിന്‍റെ കാലികമായ ആവശ്യകതയെക്കുറിച്ച് അബ്ദുൽ റഹ്മാൻ മദീനി ഉദ്ബോധനം ചെയ്തു.
മുഹമ്മദ് കുട്ടി കടന്നമണ്ണ, ജനറൽ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി എന്നിവർ പ്രസംഗിച്ചു.

അബ്ദുൽ വഹാബ് പാലത്തിങ്കൽ, അബ്ദുൽ അസീസ് കോട്ടക്കൽ, ഫളൽ അറക്കൽ, അഷ്റഫ് തിരുവനന്തപുരം, ശംസുദ്ദീൻ പുനലൂർ, മർസൂഖ്.ടി.പി. നാസർ കെ.സി, കബീർ ആലുവ, മൂസ തലപ്പാടി, മൻസൂർ സിയാംകണ്ടം, നാദിർഷാ, നജീബ് സ്വലാഹി, സുൽഫീക്കർ തൃശൂർ ജലീൽ ആലപ്പുഴ, ശക്കീർ ഹുസയിൻ, അയൂബ് മംഗലാപുരം തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ