കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്‍റ് ആവേശത്തിലേക്ക്
Monday, January 15, 2018 10:57 PM IST
മിശ്രിഫ്: കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്‍റ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ഫോക് കണ്ണൂർ, എംഫാഖ് മലപ്പുറം, കെഡിഎഫ്എ കോഴിക്കോട്, തിരുവനന്തപുരം ടീമുകൾക്ക് വിജയം.

കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ഫോക് കണ്ണൂർ ഏകപക്ഷീയമായ ഒരു ഗോളിന് മായിസ് എറണാകുളത്തെയും രണ്ടാം മത്സരത്തിൽ എംഫാഖ് മലപ്പുറം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പാലക്കാടിനെയും കെഡിഎഫ്എ കോഴിക്കോട് യുണൈറ്റഡ് കാസർഗോഡിനെയും തിരുവനന്തപുരം കെഡബ്ല്യുഎ വയനാടിനെയും പരാജയപ്പെടുത്തി.

വെറ്ററൻസ് താരങ്ങൾ അണിനിരന്ന മാസ്റ്റേഴ്സ്ലീഗിൽ തിരുവനന്തപുരം കണ്ണൂരിനെയും, കോഴിക്കോട് എറണാകുളത്തെയും പാലക്കാട് കാസർഗോഡിനെയും പരാജയപ്പെടുത്തി.

കളിയിലെ താരങ്ങളായി നൗഫൽ (ഫോക് കണ്ണൂർ) ഷഹീർ (എംഫാഖ് മലപ്പുറം) ജംഷീൽ (കെഡിഎഫ്എ കോഴിക്കോട്) അരുണ്‍ ക്ലീറ്റസ് (തിരുവനന്തപുരം) എന്നിവരെയും മാസ്റ്റേഴ്സ് ലീഗിൽ ഷാഹുൽ (കോഴിക്കോട്) കുഞ്ഞി മുഹമ്മദ് (പാലക്കാട്) ഒൗസേപ്പ് (തിരുവനന്തപുരം) എന്നിവരെയും തെരഞ്ഞടുത്തു. കുവൈത്ത് ഇന്ത്യൻ ബാറ്റ്മിന്‍റണ്‍ അസോസിയേഷൻ (ഐബാക്) പ്രസിഡന്‍റ് ഡോ. മണിമാര ചോഴൻ മുഖ്യാതിഥിയായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ