മദ്യവർജ്ജന പ്രസ്ഥാനം സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി
Tuesday, January 16, 2018 11:41 PM IST
സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം ജനുവരി 12 ന് ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബാസിയായിൽ ഒന്പതാമത് മെഡിക്കൽ ക്യാന്പ് നടത്തി.

കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്‍റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ ഓങ്കോളജി, ഗൈനക്കോളജി, ഡർമറ്റോളജി, ഓർത്തോപീഡിക്, ഇഎൻടി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്‍റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർ·ാരുടെ സേവനം കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 ൽ പരം ആളുകൾക്ക് പ്രയോജനപ്പെട്ടു. നേത്ര പരിശോധന, കാഴ്ചശക്തി നിർണയം, ഇസി ജി , അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ എന്നിവയുടെ സൗജന്യ പരിശോധനയും നടന്നു.

ഐഡിഎഫ് പ്രസിഡന്‍റ് ഡോ. അഭയ് പട്വാരി ക്യാന്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സുരേന്ദ്ര നായിക്, ഡോ. സയിദ് റഹ്മാൻ, ഡോ. പ്രതാപ് ഉണ്ണിത്താൻ, അബു കമാൽ (കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ), സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്, ട്രസ്റ്റി അജീഷ് തോമസ്, സെക്രട്ടറി എബ്രഹാം സി അലക്സ്, എബി ശാമുവേൽ, സാംകുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ