കല കുവൈറ്റ് വാർഷിക സമ്മേളന പ്രചാരണാർഥം സെമിനാറുകൾ സംഘടിപ്പിച്ചു
Tuesday, January 16, 2018 11:46 PM IST
കുവൈത്ത്: കല കുവൈറ്റ് 39-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അബുഹലീഫ, അബാസിയ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു. അബുഹലീഫ കല സെന്‍ററിൽ "പ്രവാസിയും ഗവണ്‍മെന്‍റുകളും' എന്ന സെമിനാറിൽ, പ്രവാസികളോട് വിവിധ സർക്കാരുകൾക്കുള്ള സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

അബുഹലീഫ മേഖല പ്രസിഡന്‍റ് പി.ബി.സുരേഷ് അധ്യക്ഷത വഹിച്ച സെമിനാറിൽ മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് പ്രബന്ധം അവതരിപ്പിച്ചു. ഐഎൻഎൽ പ്രതിനിധി സത്താർ കുന്നിൽ ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഐംസിസിയെ പ്രതിനിതീകരിച്ച് ഡോ.മുഹമ്മദലി, കല കുവൈറ്റ് മുൻ പ്രസിഡന്‍റ് ആർ. നാഗനാഥൻ, കല കുവൈറ്റ് മുൻ പ്രസിഡന്‍റ് ടി.വി. ഹിക്മത്ത്, മേഖല സെക്രട്ടറി പ്രജോഷ്, മേഖല എക്സിക്യൂട്ടീവ് അംഗം സുമേഷ് എന്നിവർ സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം എം.പി. മുസഫർ സെമിനാർ നിയന്ത്രിച്ചു. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ നാസർ കടലുണ്ടി ജോതിഷ് ചെറിയാൻ എന്നിവർ സംബന്ധിച്ചു.

അബാസിയ കല സെന്‍ററിൽ "കേരളം ഇന്നലെ ഇന്ന്' എന്ന വിഷയത്തിലുള്ള സെമിനാർ, കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മേഖല എക്സിക്യൂട്ടീവംഗം മനു തോമസ് പ്രബന്ധം അവതരിപ്പിച്ചു. ഐഎൻഎൽ പ്രതിനിധി സത്താർ കുന്നിൽ, മേഖലാ പ്രിൻസ്റ്റണ്‍ ഡിക്രൂസ്, മേഖലാ എക്സിക്യൂട്ടീവ് അംഗം പി.പി. സജീവൻ, കലയുടെയും വനിതാവേദിയുടെയും അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ടി.കെ.സൈജു ചർച്ച നിയന്ത്രിച്ചു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് വാർഷിക പ്രതിനിധി സമ്മേളനം ജനുവരി 19ന് ആർ.സുദർശനൻ നഗറിലും (നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂൾ, അബാസിയ), പൊതുസമ്മേളനം 20ന് ഗൗരി ലങ്കേഷ് നഗറിലും (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) നടക്കും. ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷൻ ഡയറക്ടർ പ്രഫ. മാത്യുസ് വഴക്കുന്നം മുഖ്യാതിഥിയായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ