ജർമൻ ഫിറ്റ്നസ് സെന്‍റർ ശാഖ മൈദർ സൂ സിഗ്നലിനടുത്ത് പ്രവർത്തനം ആരംഭിച്ചു
Friday, January 19, 2018 12:15 AM IST
ദോഹ : ഖത്തറിലെ പ്രമുഖ ഫിറ്റ്നസ് സെന്‍റർ ഗ്രൂപ്പായ ജർമൻ ഫിറ്റ്നസ് സെന്‍ററിന്‍റെ നാലാമത്തെ ശാഖ മെദർ സൂ സിഗ്നലിനടുത്ത് പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ നാസർ അൽ ദാർവിഷ് ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് റിയാസ്, അബ്ദുള്ള മുഹമ്മദ് അൽ മർറി, അലി അൽ മർറി, അലി ഹസൻ അൽ ഒബൈദി, അലി സല അൽ മർറി, ജാബെൽ മർറി, അഹമ്മദ് സുലൈത്തി, നസിം അൽ റബീഹ് ഗ്രൂപ്പ് സിഇഒ ഷാനവാസ് ബാബു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ബോഡി ബിൽഡിംഗ്, പ്രൊഫഷണൽ ഫിറ്റ്നസ് ട്രെയിനിംഗ് എന്നിവയിൽ മികച്ച പരിശീലനം നൽകുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ശാഖയിൽ ഒരുക്കിയിരിക്കുന്നത്.