പാസ്പോർട്ട് പരിഷ്കരണ നിർദ്ദേശങ്ങൾക്കതിരെ ഒഎൻസിപി കുവൈറ്റ് കത്തു നൽകി
Saturday, January 20, 2018 5:53 PM IST
കുവൈത്ത്: ഇന്ത്യാ ഗവണ്‍മെന്‍റ് നിർദ്ദേശിച്ച പുതിയ പാസ്പോർട്ട് പരിഷ്കരണ നിർദ്ദേശങ്ങൾക്കതിരെ ഒഎൻസിപി കുവൈറ്റ് ദേശീയ കമ്മിറ്റി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.

നിലവിലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ ശിപാർശകൾ നടപ്പിലാക്കിയാൽ പാസ്പോർട്ടിലെ മേൽവിലാസ പേജുപയോഗിച്ചു ബന്ധുത്വം തെളിയിച്ച് വീസ എടുക്കുന്നതിലെ പ്രയാസങ്ങളും വിവിധ നിറത്തിലുള്ള പാസ് പോർട്ട് നടപ്പിലാക്കുന്പോൾ സമൂഹത്തിലും തൊഴിലിടങ്ങളിലും അധികാരികളിൽ നിന്നും ഉണ്ടാകാനിടയുള്ള വിവേചനത്തെക്കുറിച്ചുമുള്ള പ്രവാസി സമൂഹത്തിന്‍റെ ഉത്കണ്ഠ ഒഎൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്‍റും കേരള സർക്കാരിന്‍റെ ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് കത്തിൽ ചൂണ്ടിക്കാട്ടി.