കു​വൈ​ത്തി​ൽ ഉ​ത്സ​വ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി
Monday, January 22, 2018 11:23 PM IST
കു​വൈ​ത്ത് സി​റ്റി : ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ പ്ര​വാ​സി സേ​വാ സ​മി​തി കു​വൈ​ത്ത് (CAPSS Kuwait) സം​ഘ​ടി​പ്പി​ച്ച ഭ​ര​ണി കാ​ഴ്ച​ക​ൾ 2018 ഉ​ത്സ​വ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ദൃ​ശ്യ​ശ്ര​വ്യ അ​നു​ഭ​വ​മാ​യി.

ച​ട​ങ്ങു​ക​ൾ യ​ജ്ഞാ​ചാ​ര്യ​ൻ ഭാ​ഗ​വ​ത ചൂ​ഢാ​മ​ണി ശ്രീ ​പ​ള്ളി​ക്ക​ൽ സു​നി​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു .ഇ​ന്ത്യ​ൻ എം​ബ​സി ലേ​ബ​ർ വി​ഭാ​ഗം അ​റ്റാ​ച്ചി ​സ​ഞ്ജീ​വ് സ്ക​ലാ​നി മു​ഖ്യ അ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണാ​ട്ടു ക​ര​യു​ടെ ജ​യ വി​ജ​യ​ൻ മാ​രാ​യ പ്ര​മോ​ദ് ശൈ​ല ന​ന്ദി​നി, പ്ര​ദീ​പ് ശൈ​ല ന​ന്ദി​നി, കു​വൈ​ത്തി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി ആ​ർ.​സി സു​രേ​ഷ് സം​ഘ​ട​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ ബി​നോ​യ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് ഉ​ദ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​ർ രാ​ജേ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഭ​ര​ണി കാ​ഴ്ച​ക​ൾ 2018ന്‍റെ സു​വ​നീ​ർ സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ യ​ജ്ഞാ​ചാ​ര്യ​ൻ ശ്രീ ​പ​ള്ളി​ക്ക​ൽ സു​നി​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ ആ​ദ​ര​വ് ്ര ​പ​ള്ളി​ക്ക​ൽ സു​നി​ലി​ന് സ​ന്തോ​ഷ് നാ​യ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​മോ​ദ് & പ്ര​ദീ​പ് എ​ന്നി​വ​ർ​ക്ക് ശ്ര​ആ​ർ. സി ​സു​രേ​ഷ് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി സ​ഞ്ജീ​വ് സ​ക​ലാ​നി​ക്ക് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​നൂ​പും പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഭാ​ര​താ​ഞ്ജ​ലി ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ​യു​ടെ ഐ​തീ​ഹ്യം ഏ​വ​രി​ലും ഹൃ​ദ്യ​മാ​യ അ​നു​ഭ​വം ഉ​ള​വാ​ക്കി.

രോ​ഹി​ത് ശ്യാ​മി​ന്‍റെ ഭ​ക്തി ഗാ​ന​വും അ​ഹ​ല്യ നാ​യ​രു​ടെ വീ​ണ ക​ച്ചേ​രി​യും വ​ള്ള​പ്പാ​ട്ടും ച​ട​ങ്ങു​ക​ൾ​ക്ക് മി​ഴി​വേ​കി. ശ്രീ ​പ​ള്ളി​ക്ക​ൽ സു​നി​ലി​ന്‍റെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ആ​യി​ര​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ശ്രീ​ഭ​ദ്ര കു​ത്തി​യോ​ട്ട സ​മി​തി​യി​ലെ ക​ലാ​കാ​ര·ാ​ർ​ക്കൊ​പ്പം ഓ​ണാ​ട്ടു​ക​ര​യു​ടെ ജ​യ​വി​ജ​യ·ാ​രാ​യ പ്ര​മോ​ദി​ന്‍റെ​യും പ്ര​ദീ​പി​ന്‍റെ​യും കു​ത്തി​യോ​ട്ട പാ​ട്ടി​ന്‍റെ ശ​ബ്ദ മാ​ധു​ര്യ​വും കൂ​ടി ആ​യ​പ്പോ​ൾ ഭ​ക്ത ജ​ന​ങ്ങ​ൾ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​നു​ഭൂ​തി​യാ​ണ് ഉ​ണ്ടാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് താ​ല​പ്പൊ​ലി​യും വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി ആ​ന​യി​ച്ച കെ​ട്ടു​കാ​ഴ്ച അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കു​വൈ​ത്തി​നെ മ​റ്റൊ​രു ചെ​ട്ടി​കു​ള​ങ്ങ​ര ആ​ക്കി മാ​റ്റു​ക ആ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ശാ​ന്തും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പാ​ണ്ടി​മേ​ളം ഭ​ക്ത ജ​ന​ങ്ങ​ളു​ടെ കാ​തു​ക​ൾ​ക്ക് ഇ​ന്പ​മേ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ