ചെ​ന്നീ​ർ​ക്ക​ര ഓ​വ​ർ​സീ​സ് ഫോ​റം കു​വൈ​ത്തി​ന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, January 23, 2018 10:30 PM IST
കു​വൈ​ത്ത്: ചെ​ന്നീ​ർ​ക്ക​ര ഓ​വ​ർ​സീ​സ് ഫോ​റം കു​വൈ​ത്ത്(COFK) 2018 ജ​നു​വ​രി 18 ന് ​അ​ബ്ബാ​സി​യ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​രു​പ​താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി.

കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു. കു​വൈ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ കേ​ര​ളീ​യ കൂ​ട്ട​മാ​യി​ലൊ​ന്നാ​ണ് സി​ഒ​എ​ഫ്കെ. കു​വൈ​ത്ത് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ഇ​രു​പ​താ​മ​ത് വാ​ർ​ഷി​ക​ത്തി​ൽ ഫ​ല​വ​ത്താ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഈ ​സം​ഘ​ട​ന​യ്ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്നു. സെ​ക്ര​ട്ട​റി ഗി​ബി ജോ​ർ​ജ്ജ് സ്വാ​ഗ​ത പ്ര​സം​ഗം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് പി.​കെ. വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ര​ഹാം അ​ല​ക്സ് ചി​ട്ട​യോ​ടെ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ട്ര​ഷ​റ​ർ സ​ജി ജോ​ർ​ജ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. സാ​ലി അ​ബി, എം.​ജെ. ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മ​റ്റു എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യി​ൽ വി​ജ​യ​പ്ര​ദ​മാ​യി പ​ങ്കെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു പി.​കെ. വ​ർ​ഗീ​സ്, സ​ജി ജോ​ർ​ജ്, എം.​ജെ.​ജോ​ർ​ജ് എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും . ഗി​ബി ജോ​ർ​ജ് പ്ര​സി​ഡ​ണ്ട്, അ​ല​ക്സ് വ​ലി​യ​കാ​ല​യി​ൽ സെ​ക്ര​ട്ട​റി, ജെ​യിം​സ് ജോ​ർ​ജ് ട്രഷറായും തെ​രെ​ഞ്ഞെ​ടു​ത്തു

കേ​ര​ള​ത്തി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചേ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വാ​സി​ക​ളു​ടെ ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് ചെ​ന്നീ​ർ​ക്ക​ര​ഓ​വ​ർ​സീ​സ് ഫോ​റം കു​വൈ​റ്റ് (COFK). കു​വൈ​ത്തി​ൽ ഒ​രു വ​ലി​യ ദേ​ശാ​ട​ന​മു​ണ്ടാ​യി​രു​ന്ന ഈ ​സ​മൂ​ഹം 1998 മു​ത​ൽ അ​തി​ന്‍റെ​അം​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​പ​ന്തി​യി​ലാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ