ഐ​ഐ​എം അ​ഹ​മ്മ​ദാ​ബാ​ദ് ബി​ആ​ർ​എ​സ് വെ​ഞ്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് ആ​ദ്യ അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്രം ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്നു
Monday, February 12, 2018 10:15 PM IST
ദു​ബാ​യ്: പ്ര​ശ​സ്ത​മാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ദ്യ​ത്തെ വി​ദേ​ശ​കേ​ന്ദ്രം ദു​ബാ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഡോ. ​ബി.​ആ​ർ. ഷെ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ആ​ർ​എ​സ് വെ​ഞ്ചേ​ഴ്സു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

മാ​നേ​ജ്മ​ന്‍റ് വി​ദ്യാ​ഭ്യാ​സ​ത്തി​ലും പ​രി​ശീ​ല​ന​ത്തി​ലും പ്ര​ഗ​ത്ഭ ച​രി​ത്ര​ത്തി​നു​ട​മ​ക​ളാ​യ ഐ​ഐ​എ​മ്മി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തും പ്രാ​വീ​ണ്യ​വും ഗ​ൾ​ഫ് മേ​ഖ​ല​യി​ലും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​സ്തു​ത​കേ​ന്ദ്രം ഈ ​വ​രു​ന്ന ജൂ​ണ്‍ മാ​സം ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ കൂ​ടാ​തെ ഓ​പ്പ​ണ്‍ ലേ​ണിം​ഗ് കോ​ഴ്സു​ക​ളും നി​ർ​ദ്ദേ​ശാ​നു​സ​ര​ണം രൂ​പ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഈ ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യാ​തി​ഥി​യാ​യ വേ​ൾ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് ഉ​ച്ച​കോ​ടി​യി​ൽ ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്ര​മ​നു​സ​രി​ച്ച് ബി​ആ​ർ​എ​സ് വെ​ഞ്ചേ​ഴ്സ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, വ്യ​വ​സാ​യ ബ​ന്ധ​ങ്ങ​ൾ, ന​ട​ത്തി​പ്പു സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും ഐ​ഐ​എം അ​ഹ​മ്മ​ദാ​ബാ​ദ് അ​ക്കാ​ദ​മി​ക സൗ​ക​ര്യ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യും.

വി​വി​ധ​ത​ല​ങ്ങ​ളി​ൽ സു​ദീ​ർ​ഘ പ​രി​ച​യ​മു​ള്ള ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളു​ടെ ഈ ​പ​ങ്കാ​ളി​ത്തം ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ മാ​നേ​ജ്മ​ന്‍റ് ട്രെ​യി​നിം​ഗ് രം​ഗ​ത്തും അ​ക്കാ​ദ​മി​ക വ​ള​ർ​ച്ച​യി​ലും ഗു​ണ​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കും. ഏ​ക​ദേ​ശം ആ​റ് ദ​ശ​ക​ങ്ങ​ൾ​ക്കു മു​ന്പ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഹാ​ർ​വാ​ർ​ഡ് ബി​സി​ന​സ് സ്കൂ​ളി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച ഐ​ഐ​എ​മ്മി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ഗ്രാം​സ്, കേ​സ് സ്റ്റ​ഡി ശൈ​ലി​യി​ലു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ അ​ധ്യാ​പ​ന രീ​തി കൊ​ണ്ട് പ്ര​സി​ദ്ധ​മാ​ണ്.

ഐ​ഐ​എ​മ്മി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ൾ ധാ​രാ​ള​മു​ള്ള യു​എ​ഇ​യി​ൽ, ദു​ബാ​യി​ലെ ഈ ​പ്ര​ത്യ​ക്ഷ കേ​ന്ദ്രം മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും ല​ബ്ധ​പ്ര​തി​ഷ്ഠ​രാ​യ ഡോ. ​ബി.​ആ​ർ ഷെ​ട്ടി​യും ബി​ആ​ർ​എ​സ് വെ​ഞ്ച്വേ​ഴ്സ് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച പ​ങ്കാ​ളി​ക​ളാ​ണെ​ന്നും ച​ട​ങ്ങി​ൽ ഐ​ഐ​എം ഡ​യ​റ​ക്ട​ർ പ്രൊ​ഫ. എ​റോ​ൽ ഡി​സൂ​സ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​നി​ക്ക് എ​ത്ര​യും പ്രി​യ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഇ​ങ്ങി​നെ​യൊ​രു സം​രം​ഭം തു​ട​ങ്ങു​ന്പോ​ൾ, ഇ​ന്ത്യ​യി​ലെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ഐ​ഐ​എ​മ്മു​മാ​യി കൈ​കോ​ർ​ക്കാ​നാ​യ​തും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന രം​ഗ​ത്ത് ഉ​ന്ന​ത​മാ​യ ഒ​രി​ടം പി​ടി​ക്കാ​നാ​വു​ന്ന​തും അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ബി​ആ​ർ​എ​സ് വെ​ഞ്ച്വേ​ഴ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ബി.​ആ​ർ. ഷെ​ട്ടി സൂ​ചി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള