മീ​ഡി​യ ഫോ​റം ശീ​ത​കാ​ലം സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, February 13, 2018 10:52 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം(​റിം​ഫ്) ശീ​ത​കാ​ല കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. തു​മാ​മ മ​രു​ഭൂ​മി​യി​ൽ ത​ന്പ് കെ​ട്ടി​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞു തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടു. വി​വി​ധ ക​ലാ​കാ​യി​ക വി​നോ​ദ വി​ജ്ഞാ​ന​പ​രി​പാ​ടി​ക​ളി​ലും മ​ണ​ലി​ലൂ​ടെ​യു​ള്ള സ്കൂ​ട്ട​ർ റൈ​ഡിം​ഗി​ലും കു​ടും​ബി​നി​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി വ്യ​വ​സാ​യി മ​ജീ​ദ് ചി​ങ്ങോ​ലി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റിം​ഫ് പ്ര​സി​ഡ​ന്‍റ് ന​ജിം കൊ​ച്ചു​ക​ലു​ങ്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ നേ​ട്ട​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യ റിം​ഫ് അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ലോ​ക കേ​ര​ള സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ശ്റ​ഫ് വേ​ങ്ങാ​ട്, ഫോ​ട്ടോ ജേ​ർ​ണ​ലി​സ​ത്തി​ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ പ്ര​ശം​സ ല​ഭി​ച്ച ജ​ലീ​ൽ ആ​ല​പ്പു​ഴ, ന​വ​യു​ഗം സാ​ഹി​ത്യ പു​ര​സ്കാ​ര ജേ​താ​വ് ന​ജിം കൊ​ച്ചു​ക​ലു​ങ്ക് എ​ന്നി​വ​ർ​ക്കു​ള​ള പ്ര​ശം​സാ ഫ​ല​ക​ങ്ങ​ൾ ഉ​ബൈ​ദ് എ​ട​വ​ണ്ണ, റ​ഷീ​ദ് ഖാ​സി​മി, ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ബ​ഹ്റൈ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ നി​ന്ന് ഗോ​പി​യോ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച മ​ജീ​ദ് ചി​ങ്ങോ​ലി​ക്കു​ള്ള പ്ര​ശം​സാ ഫ​ല​കം നൗ​ഷാ​ദ് കോ​ർ​മ​ത്ത് കൈ​മാ​റി. ബ​ഷീ​ർ പാ​ങ്ങോ​ട്, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, വി.​ജെ. ന​സ്റു​ദ്ദീ​ൻ, ഷെ​ഫീ​ക് കി​നാ​ലൂ​ർ, സു​ലൈ​മാ​ൻ ഉൗ​ര​കം, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, മൈ​മൂ​ന അ​ബ്ബാ​സ്, പി. ​ഷം​സു​ദ്ദീ​ൻ, മു​ജീ​ബ്, നാ​ദി​ർ​ഷാ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ലിം പ​ള്ളി​യി​ൽ, സി.​വി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ​സി​എം അ​ബ്ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. ബ​ഷീ​ർ പാ​ങ്ങോ​ട്, റ​ഷീ​ദ് ഖാ​സ്മി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക​ലാ​കാ​യി​ക​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ