അബുദാബി: നൊസ്റ്റാൾജിയ അബുദാബി അംഗങ്ങൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച സ്പോർട്സ് മീറ്റും BBQ പാർട്ടിയും ശ്രദ്ധേയമായി. യാസ് ഐലന്റ് ഗേറ്റ് വേ പാർക്ക് നോർത്തിൽ നടത്തിയ മീറ്റ് അബുദാബി മലയാളി സമാജം പ്രസിഡന്റ് വക്കം ജയലാൽ ഉദ്ഘാടനം ചെയ്തു.
നൊസ്റ്റാൾജിയ പ്രസിഡന്റ് നഹാസ് അധ്യക്ഷനായിരുന്നു. സമാജം ജനറൽസെക്രട്ടറി എ.എം അൻസാർ, റ്റി എ നാസർ, യേശുശീലൻ, ഷിബു വർഗീസ് സതീഷ്കുമാർ, അബ്ദുള്ള സവാദ്, പുന്നൂസ് ചാക്കോ, മുഹമ്മദാലി, വിജയരാഘവൻ, അഹദ് വെട്ടൂർ, നൗഷാദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.
നൊസ്റ്റാൾജിയ സ്പോർട്സ് സെക്രട്ടറി അനാർഖാൻ സ്വാഗതവും വൈസ് പ്രസിഡൻറ് നാസർ സൈദ് നന്ദിയും രേഖപ്പെടുത്തി. നിരവധി കായിക മത്സരങ്ങളും മറ്റു വൈവിധ്യമാർന്ന പരിപാടികളും നടത്തപ്പെട്ടു. അനിൽകുമാർ, സജീം, ഷുഹൈബ്, ജയൻ, ബൈസൽ, മോഹൻകുമാർ, സുധീർകുഞ്ഞ്, സലിം ഇല്യാസ്, അനീഷ് മോൻ,സുരേന്ദ്രലാൽ, സിർജാൻ, സൌധ നാസ്സർ, അജീബ അഹദ്, ശോഭ വിശ്വം, സോഫിയ ഷുഹൈബ്, മഞ്ജു സുധീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള