ലാ ​തു​സ്രി​ഫു കാ​ന്പ​യി​ൻ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, February 14, 2018 10:21 PM IST
റി​യാ​ദ്: ഫോ​ക്ക​സ് സൗ​ദി​യു​ടെ ത്രൈ​മാ​സ കാ​ന്പ​യി​ൻ "ലാ ​തു​സ്രി​ഫു ’ ഭാ​ഗ​മാ​യി റി​യാ​ദ് ചാ​പ്റ്റ​ർ അ​ൽ മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചു ഫെ​ബ്ര​വ​രി 16 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ എ​ട്ടു​വ​രെ അ​ൽ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റിം​ഗും (4 മു​ത​ൽ ഏ​ഴു വ​യ​സ് വ​രെ), പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് (8 മു​ത​ൽ 12 വ​രെ ), പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ് (പ​ബ്ലി​ക്ക് ), സ്ത്രീ​ക​ൾ​ക്കാ​യി ഗാ​ർ​ബേ​ജ് ടു ​ഗാ​ർ​ഡ​ൻ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ക​ള​റിം​ഗ് മ​ത്സ​ര​ത്തി​ന് കാ​ന്പ​യി​ൻ പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി ന​ൽ​കു​ന്ന ചി​ത്ര​ത്തി​ൽ ക​ള​ർ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് ക​ള​ർ കൊ​ടു​ക്ക​ണം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം കാ​ന്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ക​ണം, ഇ​തി​നു​ള്ള തീം ​മ​ത്സ​രം തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. ക​ള​ർ പെ​ൻ​സി​ലും മ​റ്റു സാ​മ​ഗ്രി​ക​ളും മ​ത്സ​രാ​ർ​ത്ഥി​ക​ൾ കൊ​ണ്ട് വ​ര​ണം. പോ​സ്റ്റ​ർ മു​ൻ​കൂ​ർ ഡി​സൈ​ൻ ചെ​യ്തു അ​തി​ന്‍റെ എ​ഫോ​ർ സൈ​സ് ക​ള​ർ പ്രി​ന്‍റും ഒ​റി​ജി​ന​ൽ ഫ​യ​ലും ഹാ​ജ​രാ​ക്ക​ണം. മ​ത്സ​ര​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ്യാ​ഴം രാ​ത്രി 10 വ​രെ​യാ​ണ്.

ഡി​സം​ബ​ർ മാ​സം ജി​ദ്ദ​യി​ൽ ദേ​ശീ​യ ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്ന​തി​നു​ശേ​ഷം സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ ചാ​പ്റ്റ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു. കാ​ന്പ​യി​ന്‍റെ അ​ട​യാ​ള​പെ​ടു​ത്ത​ൽ എ​ന്ന നി​ല​യി​ൽ നാ​ട്ടി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ഫു​ഡ് ഫ്രീ​സ​റു​ക​ൾ സ്ഥാ​പി​ക്കാ​നും ഫോ​ക്ക​സ് സൗ​ദി ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഫെ​ബ്ര​വ​രി 20 നു ​മു​ന്പാ​യി [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം.

ഫെ​ബ്ര​വ​രി 16നു ​അ​ൽ​മ​ദീ​ന​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക് ര​ജി​സ്റ്റ​ർ ഈ ​ലി​ങ്ക് https://goo.gl/forms/vY2OT8n83JmMaoW93 വ​ഴി​യോ 0507684179 എ​ന്ന ന​ന്പ​റി​ലേ​ക്ക് മ​ത്സ​രാ​ർ​ത്ഥി​യു​ടെ പേ​രും വ​യ​സും മൊ​ബൈ​ൽ ന​ന്പ​റും മ​ത്സ​ര ഇ​ന​വും സ​ന്ദേ​ശം അ​യ​ച്ചോ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0562457954, 0507684179 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഫോ​ക്ക​സ് സൗ​ദി സി​ഒ​ഒ സാ​ജി​ദ് പാ​ല​ത്ത്, ഫോ​ക്ക​സ് സൗ​ദി റി​യാ​ദ് ചാ​പ്റ്റ​ർ സി​ഇ​ഒ ഷം​സീ​ർ ചെ​റു​വാ​ടി, സി​ഒ​ഒ ഷ​ഫീ​ക്ക് കൂ​ടാ​ളി, ഫോ​ക്ക​സ് സൗ​ദി പി​ആ​ർ​ഒ ഐ​എം കെ ​അ​ഹ​മ്മ​ദ്, റി​യാ​ദ് ചാ​പ്റ്റ​ർ എ​ച് ആ​ർ മാ​നേ​ജ​ർ ശം​സു​ദ്ധീ​ൻ മ​അ​ദ​നി, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സാ​ജി​ദ് നി​ല​ന്പൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ