ദമാം : മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവിശ്യയിലെ മതസാമൂഹിക രംഗത്തെ നിറഞ്ഞ സാന്നിധ്യവും സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ നേതാവുമായ സൈനുൽ ആബ്ദീൻ സാഹിബിന് കിഴക്കൻ പ്രവിശ്യാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന്റെ യാത്രയയപ്പു നൽകി.
യു.എ റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ ദമാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഇ.കെ മുഹമ്മദ് ഷാഫി, ഡോ ഉത്താൻ കോയ, മമ്മു മാസ്റ്റർ, വിവിധ സംഘടനാ പ്രതിനിധികളായ കെ.എം ബഷീർ, ഇ.എം കബീർ, ടി.പി.എം ഫസൽ, ജമാൽ വല്യാപ്പിള്ളി, മുഹമ്മദ് ഇദ്രീസ് സ്വലാഹി, മുഹമ്മദ് കുട്ടി കോഡൂർ എന്നിവരെ കൂടാതെ ഹൃസ്വ സന്ദർശനാർത്ഥം ദമാമിലെത്തിയ കൊണ്ടോട്ടി മുൻസിപ്പൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മൂസക്കുട്ടി കൊണ്ടോട്ടി, കഐംസിസി നേതാക്കളായ സകീർ അഹമ്മദ്, സി.പി ശരീഫ്, മാലിക് മക്ബൂൽ, കബീർ കൊണ്ടോട്ടി, റഫീക്ക് പൊയിൽതൊടി, ടി.എം ഹംസ, സിറാജ് ആലുവ, സലിം അരീക്കാട്, ബഷീർ പുത്തനത്താണി എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു.
പ്രവിശ്യയിലെ സാമൂഹിക രംഗത്ത് പ്രവാസി പ്രശ്നങ്ങളിൽ എല്ലാവരുടെയും യോജിപ്പും പരസ്പര സൗഹൃദങ്ങളും പ്രവാസ ജീവിതത്തിൽ തികഞ്ഞ സംതൃപ്തി നൽകിയെന്ന് ചടങ്ങിൽ നന്ദി പ്രഭാഷണം നിരവ്വഹിച്ച സൈനുൽ ആബ്ദീൻ പറഞ്ഞു. ഒ.പി ഹബീബ്, ഖാലിദ് തെങ്കര, അബ്ദുറഹ്മാൻ തൃശൂർ, അസീസ് എരുവാട്ടി, നൗഷാദ് തിരുവനന്തപുരം, ഹമീദ് വടകര, മുഹമ്മദ് കുട്ടി തിരൂർ, അമീർ അലി കൊയിലാണ്ടി, റസൽ ചുണ്ടക്കാടൻ, സിദ്ധീഖ് പാണ്ടികശാല, ഫൈസൽ കൊടുമ, ജൌഹർ കുനിയിൽ, അബ്ദുൽ നാസർ കോഴിക്കോട് ഇഖ്ബാൽ ആനമങ്ങാട്, മുസ്തഫ റഹ്മാനി, ഫാസിൽ കോട്ടക്കൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രവിശ്യയുടെ സ്നേഹോപഹാരം സൈനുൽ ആബ്ദീൻ സാഹിബിന് കൈമാറി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം