ഡോ​ക്ടേ​ഴ്സ് ഫോ​റം വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ൻ​റ് ഏ​ർ​പ്പെ​ടു​ത്തു​ന്നു
Thursday, February 15, 2018 11:24 PM IST
റി​യാ​ദ്: പ​ഠ​ന​രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റി​യാ​ദി​ലെ ഡോ​ക്ടേ​ഴ്സ് ക്ലി​നി​ക്ക​ൽ ഫോ​റം (റി​യാ​ദ് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ) എ​ൻ​ഡോ​വ്മെ​ൻ​റ് ഏ​ർ​പ്പെ​ടു​ത്തി.

വൃ​ക്ക​മാ​റ്റി​വെ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് നാ​ലി​ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച റി​യാ​ദ് മി​ഡി​ൽ ഈ​സ്റ്റ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി ജോ ​ജോ​ഷി​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് സ്കോ​ള​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​യാ​ദി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്ന് ഓ​രോ വ​ർ​ഷ​വും ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്കി​ൽ പാ​സാ​വു​ന്ന 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും പ്ര​ശം​സാ​ഫ​ല​ക​വും അ​ട​ങ്ങു​ന്ന എ​ൻ​ഡോ​വ്മെ​ൻ​റ് സ​മ്മാ​നി​ക്കു​ക. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലു​മാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് പു​ര​സ്കാ​ര​മെ​ങ്കി​ലും ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടാ​യാ​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം കൂ​ടി നേ​ടി​യ മാ​ർ​ക്കിെ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​രാ​യ കു​ട്ടി​യെ ക​ണ്ടെ​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം മു​ത​ൽ എ​ൻ​ഡോ​വ്മെ​ൻ​റ് കൊ​ടു​ത്തു​തു​ട​ങ്ങും. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് [email protected] എ​ന്ന ഈ​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം. ജോ ​ജോ​ഷി​യു​ടെ പി​താ​വ് റി​യാ​ദി​ലെ ന്യൂ​സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്കി​ലെ ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​നും എ​റ​ണാ​കു​ളം പൂ​ണി​ത്ത​റ സ്വ​ദേ​ശി​യു​മാ​യ ഡോ. ​ജോ​ഷി​യും മാ​താ​വ് വി​നി​ത ചാ​ണ്ടി​യും ക്ലി​നി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളും ഡോ. ​ജോ​ഷി പ്ര​ധാ​ന ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു.

1998 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ജ​നി​ച്ച ജോ ​എ​ൽ​കെ​ജി മു​ത​ൽ 10ാം ക്ലാ​സ് വ​രെ റി​യാ​ദി​ലാ​ണ് പ​ഠി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഒ​രു സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് രോ​ഗ​ബാ​ധി​ത​നാ​വു​ന്ന​തും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന​തും. ജോ​യെ സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ എ​ന്നെ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടാ​നാ​ണ് എ​ൻ​ഡോ​വ്മെ​ൻ​റ് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​അ​നി​ൽ കു​മാ​ർ, ഡോ. ​ജോ​സ് ആേ​ൻ​റാ അ​ക്ക​ര, ഡോ. ​സു​രേ​ഷ്, ഡോ. ​സ​ജി​ത്, ഡോ. ​ഷി​ജി, ഡോ. ​തോ​മ​സ് കൂ​ട്ടു​ങ്ങ​ൽ, ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ്, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ