മസ്കറ്റ്: ചവണിക്കാമണ്ണിൽ പരേതനായ സി. ജോർജിന്റെ (സുവിശേഷ പ്രസ്ഥാനങ്ങളായ ഇന്ത്യ എവരി ഹോം ക്രൂസേഡ്, അഗാപ്പെ എന്നിവയുടെ സാരഥി) ഭാര്യ സൂസൻ ജോർജ് (90) മുംബൈയിൽ മകൾ മേരി ഏബ്രഹാമിന്റെ താനയിലെ വസതിയിൽ നിര്യാതയായി. ശനിയാഴ്ച രാവിലെ 8.30 ന് താനയിലെ വസതിയിൽ പ്രാർത്ഥനയ്ക്കുശേഷം പത്തിന് മുളുന്ത് ടിപിഎം ഫെയിത് ഹോമിലെ ശുശ്രൂഷകൾക്കശേഷം സംസ്കാരം 12.30 ന് ക്രിസ്ത്യൻ സെമിത്തേരിയിൽ.
കുന്പളാംപൊയ്ക പുതുച്ചിറ പരേതനായ പി.എ. തോമസിന്റെ പുത്രിയാണ് പരേത. മക്കൾ: ജേക്കബ് ജോർജ് (സൗത്ത് ഏഷ്യാ ഡയറക്ടർ, എവരിഹോം ക്രൂസേഡ്) വിശാഖപട്ടണം, തോമസ് ജോർജ് (റിട്ട. ഗൾഫ് എയർ ഉദ്യോസ്ഥൻ) കോട്ടയം, റെനി ജോർജ്(പ്രിസണ്‍ ഫെലോഷിപ്പ്) ബാംഗളൂർ, അലക്സ് ജോർജ ്(റെയിൽവേ ഉദ്യോഗസ്ഥൻ) മെൽബണ്‍ ഓസ്ട്രേലിയ, എബി ചാക്കോ ജോർജ് (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ, ബാങ്ക് മസ്കറ്റ്) ഒമാൻ, മേരി ജോർജ് (മുംബൈ) ജോണ്‍ ജോർജ് (ജേക്കബ്സ് അവെൽ ഡ്വെർടൈസിംഗ് മുംബൈ), സാം ജോർജ് (റിഷാദ് ജെയിൻ ആൻഡ് അസോസിയേറ്റ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ്, മുംബൈ). മരുമക്കൾ: സൂസൻ, മേരി തോമസ്, ടീന, സാലി, റെബേക്ക, എബ്രഹാം ജെയിംസ് തെക്കേക്കര കുന്നംകുളം മുംബൈ , ആൻസി, വിനാലി.
റിപ്പോർട്ട്: സേവ്യർ കാവാലം