സൈനുല്‍ ആബിദീന് കലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്‌സ് ഫോറം യാത്രയപ്പ് നല്‍കി
Sunday, February 18, 2018 2:48 PM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ കഴിഞ്ഞ മൂന്നര ദശാബ്ദത്തോളമായി പ്രവര്‍ത്തിച്ച് വരുന്ന സൈനുല്‍ ആബീദിന് ദമാം കലിക്കറ്റ് എയര്‍പ്പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഹ്യദ്യമായ യാത്രയയപ്പ് നല്‍കി. എയര്‍പ്പോര്‍ട്ട് യൂസേഴ്‌സ് ഫോറത്തിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് സൈനുല്‍ ആബിദീന്‍. ദമാം റോസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച് പരിപാടിയില്‍ ടി.പി.എം. ഫസല്‍ അധ്യക്ഷനായിരുന്നു. മുഹമ്മദ് നജാത്തി, സി. അബ്ദുല്‍ ഹമീദ്, മുഹമ്മദ് കുട്ടി കോഡൂര്‍, പി.ടി അലവി, ഫിറോസ് കോഴിക്കോട്, ഇ.എം. കബീര്‍, കബീര്‍ കൊണ്ടോട്ടി, കെ.എം. ബഷീര്‍, മാമു നിസാര്‍, ഡോ: ഉത്താന്‍ കോഴ, അബ്ദുല്‍ റസാക് തെക്കേപ്പുറം, റഷീദ് ഉമ്മര്‍, റഫീക് കൂട്ടിലങ്ങാടി എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നു.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹിക സംസ്‌ക്കാരിക രംഗത്ത് സൈനുല്‍ ആബ്ദീന്‍ നിര്‍വഹിച്ച അതുല്യമായ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്നു ആശംസ പ്രസംഗം നിര്‍വ്വഹിച്ചവര്‍ അഭിപ്രായപ്പെട്ടു. 37 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ദാമാമിലെത്തിയത്. തുടക്കത്തില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി അല്‍ ബവാര്‍ഡി കമ്പനിയില്‍ സൈല്‍സ് മാനേജര്‍ ആയി ജോലി ചെയ്യുന്നു. ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തിയാക്കി മദ്രാസിലും, ഡല്‍ഹിയിലും ജോലി ചെയ്തതിനു ശേഷമാണ് സൗദിയിലെത്തിയത്. ഭാര്യ താജുന്നിസ, മൂത്ത മകള്‍ യുംന മൈസൂര്‍ യുണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്ഥിയാണ്. രണ്ടാമത്തെ മകള്‍ മറിയം ഡെന്റല്‍ സര്‍ജന്‍ ആയി ജോലി ചെയ്യുന്നു. മകന്‍ മദ്രാസ് എന്‍ ഐ ടിയില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ആലികുട്ടി ഒളവട്ടൂര്‍ സ്വാഗതവും നജീബ് അരഞ്ഞിക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം